ഒരു വർഷം മുമ്പ് വന്ധീകരിച്ച പട്ടി വീണ്ടും പ്രസവിച്ചു കോഴിക്കോട് കോർപറേഷൻ പരിതീയിൽ നായ്ക്കൾ പെരുകുന്നു



News Desk

ഒരു വർഷം മുമ്പ് കോഴിക്കോട് കോർപറേഷൻ വന്ധ്യംകരിച്ച തെരുവുനായ നിറയെ കുട്ടികളുമായി നഗരത്തിൽ അലയുന്നു. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ കാടുകയറിക്കിടക്കുന്ന വർക്ക് ഷോപ്പിനുള്ളിലാണ് നായ പ്രസവിച്ചതെന്നും ഈ നായയെ കഴിഞ്ഞ വർഷം നഗരസഭ അധികൃതർ പിടികൂടി വന്ധ്യംകരിച്ച് തിരികെ കൊണ്ടുവന്ന് വിട്ടതാണെന്നും നാട്ടുകാർ പറയുന്നു. വന്ധ്യംകരിച്ച നായകൾക്ക് ഇട്ടുനൽകുന്ന അടയാളം ഇതിന്റെ ചെവിയിലുണ്ട്.

ചെവിയുടെ ഒരു ഭാഗം 'വി' ആകൃതിയിൽ മുറിച്ചാണ് അടയാളം ഇടുന്നത്. വന്ധ്യംകരിച്ചതിന് ശേഷമാണ് അടുത്തിടെ നായ പ്രസവിച്ചതെന്നും നാട്ടുകാർ പറയുന്നു. തെരുവുനായ നാല് കുട്ടികൾക്ക് പാലുകൊടുത്തുകൊണ്ട് പ്രദേശത്ത് ചുറ്റിനടക്കുകയാണെന്നും കുഞ്ഞുങ്ങൾക്ക് മൂന്നുമാസം മാത്രം പ്രായമേ ആയിട്ടുള്ളൂ എന്നും പറയുന്നു. ദിനപത്രങ്ങളിലൂടെ പുറത്തുവന്ന ചിത്രം ഇതിനകം ചർച്ചയായിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയിൽ 9700 തെരുവുനായകളെ വന്ധ്യംകരിച്ചു എന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.