മുഖ്യമന്ത്രി പിണറായി വിജയനെയും തെരുവ് നായ അക്രമിക്കാണാനെത്തി സുരക്ഷ ഉദ്യോഗസ്ഥർ രക്ഷപെടുത്തി




News Desk

ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട്ട് രണ്ടിടത്താണ് ഇന്ന് തെരുവുനായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബിഎഡ് വിദ്യാര്‍ത്ഥികളായ അമല്‍ മോഹന്‍, അംജദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവൂർ കൽപ്പള്ളിയിലും നായ വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായി. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം. 


പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേ‍ർക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാത്രി പത്ത് മണിയോടെ മേലേ വെട്ടിപ്പുറത്തുവെച്ചാണ് നായ മജിസ്ട്രേറ്റിനെ ആക്രമിച്ചത്. വെട്ടിപ്പുറത്തെ താമസ സ്ഥലത്തിന് സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ഇരുചക്ര വാഹന യാത്രക്കാരനെ പിന്തുടർന്ന നായ റോഡിൽ കൂടി നടന്ന് വരികയായിരുന്ന മജിസ്ട്രേറ്റിനെ കടിക്കുകയായിരുന്നു. ഉടൻ തന്നെ മജിസ്ട്രേറ്റിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനാണ് നായയുടെ കടിയേറ്റ മറ്റൊരാൾ. ഇയാളെ നായ ആക്രമിച്ചത് ജനറൽ ആശുപത്രിയുടെ സമീപത്തുവെച്ചാണ്.

മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തിൽ കയ്യിൽ പരുക്കേറ്റത്. ചിരുതയുടെ വീടിൻ്റെ അടുക്കള ഭാഗത്തേക്ക്‌ കയറി വന്നാണ് തെരുവ് നായ ഇവരെ ആക്രമിച്ചത്.

ചങ്ങനാശ്ശേരിയിൽ തെരുവ് നായകളെ കൊന്ന് കെട്ടിതൂക്കിയ സംഭവം വിവാദമായിരുന്നു. നായകളെ കെട്ടിത്തൂക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. തെരുവ് നായകളോട് ഇത്തരം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ കടിക്കാൻ ഓടിച്ചതിന് പിന്നാലെയാണ് നായയുടെ ജഡം വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. അതേസമയം വൈക്കത്ത് നായകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകളുടെ പോസ്റ്റ്മോർട്ടം നടപടികളും പൂർത്തീകരിച്ചു


മുഖ്യമന്ത്രി കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് തെരുവ് വാഹനത്തിനെതിരെ എത്തിയത് സുരക്ഷ ഉദ്യോഗസ്ഥൻ ഓടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം