തെരുവുനായ് ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു




News Desk


രുവനന്തപുരം: തെരുവുനായ് കുറുകേ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ എ.എസ്. അജിൻ (25) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജങ്ഷനിൽ വച്ച് നായ് കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു. അജിന് മുന്നിൽ പോയ ബൈക്കിന് നേരെയാണ് തെരുവുനായ് ചാടിയത്. ഇതോടെ ഈ ബൈക്ക് മറിഞ്ഞു. പിന്നാലെയുണ്ടായിരുന്ന അജിന്‍റെ ബൈക്ക് ഇതിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജിൻ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

നീതുവാണ് അജിന്‍റെ ഭാര്യ. മകൾ: യുവാന.