പ്രവാസിയുടെ ഭാര്യ 3 വയസുള്ള കുഞ്ഞുമായി കാമുകനോടൊപ്പം ഒളിച്ചോടി'




News Desk

 പ്രവാസിയുടെ ഭാര്യ മൂന്ന് വയസുള്ള കുഞ്ഞുമായി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25കാരിയാണ് കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് യുവതി കുഞ്ഞിനേയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു.
            
ഇരുവരും നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കുഞ്ഞിനേയും കൂട്ടി യുവാവുമായി പൊലീസ് സ്റ്റഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോയി.


വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ യുവാവിനൊപ്പം പോയതാണെന്ന് മനസിലായതായി ബന്ധുക്കള്‍ പറഞ്ഞു.