കോഴിക്കോട്: അരക്കിണറിൽ 12 വയസുകാരനെ തെരുവുനായ കടിച്ചുവലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിൽ പോകുന്നതിനിടെയാണ് നൂറാസ് എന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
നായ കടിച്ചതോടെ സൈക്കിളിൽനിന്ന് വീണ കുട്ടിയെ നായ നിലത്തിട്ട് കടിച്ചുരുട്ടുകയായിരുന്നു. കുട്ടി കുതറി ഓടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നായ കുട്ടിയുടെ കയ്യിൽ കടിച്ചുതൂങ്ങി. ഇന്നലെ അരക്കിണറിൽ മാത്രം നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്