ആൺകുട്ടികളുംമൊന്നിച്ച് ഇരുന്ന് കഞ്ചാവ് വലിക്കും പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും




News Desk

ചെന്നൈ: ഒപ്പമിരുന്ന് കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാർഥിനിയെ കാമുകൻ ക്രൂരമായി മർദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്.  വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് ഇടപെട്ടു. 

അജിന്‍ എന്ന യുവാവുമായി  നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പ്രണയത്തിലായി. എന്നാൽ സമീപകാലത്ത് പെൺകുട്ടി കഞ്ചാവ് ഉപയോ​ഗം തുടങ്ങി. ഇതിനെ കാമുകനായ അജിൻ എതിർത്തു. അതേസമയം, ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിക്ക് താല്‍പര്യം. ഇത്തരം പാർട്ടികളിൽ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവാണ്. ലഹരിപ്പാർ‌ട്ടികളിൽ‌ പങ്കെടുക്കാൻ മറ്റു വിദ്യാർഥിനികളെ എത്തിച്ചിരുന്നത് ഈ പെൺകുട്ടിയാണെന്നാരോപിച്ചാണ് കാമുകൻ ആക്രമണമഴിച്ചുവിട്ടത്. പെണ്‍കുട്ടിയുടെ സഹപാഠിയായ വി​ദ്യാർഥിയാണ് പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടത്താൻ തീരുമാനിച്ചത്. ഇത് അജിന്‍ അറിയുകയും എതിർക്കുകയും ചെയ്തെങ്കിലും പെൺ‌കുട്ടി പിന്മാറിയില്ല. ലഹരിപ്പാർട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ എത്തിയ അജിന്‍ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. പാർട്ടിക്കെത്തിയ യുവാക്കളെയും പെൺകുട്ടികളെയും അടിച്ചോടിച്ചു. യുവാവിനെ എതിർക്കാൻ ശ്രമിച്ച  പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 

പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.  ലഹരിസംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചല്‍ പൊലീസ് അറിയിച്ചു.