കർണാടക: യുവമോർച്ച പ്രാദേശിക നേതാവ് പ്രവീൺ കുമാർ നെട്ടറുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ എം.പിയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ബി ജെ.പി കാസർകോട് നഗരസഭ കൗൺസിലർ രമേശനും രംഗത്തുവന്നു. നളിൻ, മന്ത്രി സുനിൽകുമാർ, പുത്തൂർ എംഎൽഎ സഞ്ജീവ മറ്റന്തൂർ എന്നിവർ ബെല്ലാരെയിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി.