ഫുട്‌ബോൾ താരത്തിന്റെ ഭാര്യ ജീവിക്കാനായി കടയിൽ പാർട് ടൈം ജോലി ചെയ്യുന്നു എന്നത് ഒരു പുതുമയുള്ള വാർത്തയല്ലെങ്കിലും കോടികൾ പ്രതിഫലം ലഭിക്കുന്ന ക്ലബ്ബിൽ കളിക്കുന്ന താരത്തിന്റെ ഭാര്യയാണ് ഇതെന്ന വാർത്തയാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്.
ഫ്രഞ്ച് മിഡ്ഫീൽഡർ മോർഗൻ ഷ്നീഡെർലിന്റെ ഭാര്യ കാമിലെ സോൾഡ് ആണ് തുണിക്കടയിൽ ജോലിക്ക് പോകുന്നത്. 'തനിക്ക് വേണ്ടത് സ്വന്തമായി സമ്പാദിക്കുവാൻ ആഗ്രഹിക്കുന്ന ഭാര്യയാണ്, കാമിലെ അഡിഡാസിന്റെ ഷോപ്പിൽ കസ്റ്റമർക്ക് സാധനങ്ങൾ പരിചയപ്പെടുത്തുന്ന ജോലി തുടരുകയാണ്, ഇത് ആവളുടെ സ്വയം തീരുമാനമായിരുന്നു' മോർഗൻ പറയുന്നു.
പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെയാണ് താരം മാഞ്ചസ്റ്റർ വിട്ട് എവർട്ടനിലേക്ക് കൂടുമാറുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർക്ക് ഇവിടെയും കാര്യമായി ഒന്നും ചെയ്യാനായില്ല. നാല്സീസണുകളിലായി 88 മത്സരങ്ങൾ കളിച്ച മോർഗൻ 2020ൽ എവർട്ടനോട് യാത്ര ചോദിച്ചു. ഇപ്പോൾ, ഫ്രാൻസിൽ നീസ് ക്ലബ്ബിന്റെ താരമാണ് മോർഗൻ. മാഞ്ചസ്റ്ററിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇരുവരുടെയും താമസം എന്നാൽ, താരത്തിന് ക്ലബ്ബിൽ അധിക കാലം തുടരാൻ സാധിക്കാതെ പോയത് തിരിച്ചടിയായി. ഇതോടെ വരുമാനം കുറഞ്ഞു. ഇപ്പോൾ ഫ്രഞ്ച് ലീഗിൽ കളിക്കുന്ന മോർഗൻ ആഴ്ചയിൽ ഒരു ലക്ഷം പൗണ്ട് ശമ്പളം കൈപ്പറ്റുന്നുണ്ട്
18 മാസം മാത്രം നീണ്ടു നിന്ന കരിയറിൽ 47 മത്സരങ്ങളാണ് മോർഗൻ യുനൈറ്റഡ് ജഴ്സിയിൽ കളിച്ചത്. സതംപ്ടണിൽ കരിയറിലെ മികച്ച ഫോമിൽ കളിക്കുമ്പോൾ 31.5 ദശലക്ഷം പൗണ്ടിനായിരുന്നു റെഡ് ഡെവിൾസിലേക്കുള്ള കൂടുമാറ്റം. ആന്റണി മാർഷ്വൽ, ഡിപേ, ഷൈ്വൻസ്റ്റിഗർ, റൊമേറോ എന്നിവർക്കൊപ്പമായിരുന്നു മോർഗൻ മാഞ്ചസ്റ്ററിലെത്തിയത്. 2017 ൽ ജോസ് മൗറീഞ്ഞോ മാഞ്ചസ്റ്ററിന്റെ കോച്ചായി വന്നതോടെയാണ് മോർഗൻ പുറത്തായി.
2016 മാർച്ചിൽ ഫ്രഞ്ച് റിവിയേരയിൽ വച്ചാണ് കാമിലിയോട് ഷ്നൈഡർലിൻ വിവാഹാഭ്യർത്ഥന നടത്തുന്നത്, അടുത്ത വർഷം അവരുടെ ആദ്യത്തെ കുട്ടി ജനിക്കുന്നതിന് മുമ്പ് 2017 ജൂണിൽ വിവാഹിതരായി.
news Man Utd flop's wife had job at clothing shop while husband earned £100,000 per week