കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി ഷെരീഫ് ഖാൻ എത്തുന്നു




News Desk

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് വമ്പന്‍മാരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാടീം രൂപീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 'ഒരു പുതിയ തുടക്കം' എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് തങ്ങളുടെ വനിതാ ടീം രൂപവത്ക്കരിച്ചതായി ക്ലബ്ബ് അറിയിച്ചത്. ടീമിലെ താരങ്ങളുടെ പ്രഖ്യാപനവും ഉടന്‍ തന്നെ നടത്തും. കേരളത്തിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാടീമുണ്ട്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള വിമന്‍സ് ലീഗിലാണ് ടീം പങ്കെടുക്കുക. കിരീടനേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് യോഗ്യത നേടുകയാണ് ലക്ഷ്യം. അടുത്ത 2-3 വര്‍ഷത്തിനകം എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്. 



മുന്‍താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി. ആയിരിക്കും വനിതാ ടീമിന്റെ ആദ്യ ഹെഡ്‌കോച്ച്.