പൂച്ച അക്രമകാരികളായ അധിനിവേശ ജീവിയെന്ന് പോളണ്ട് പ്രതിഷേധവുമായി പൂച്ച പ്രേമികൾ




News Desk
ക്യൂട്ട്‌നെസ് കൊണ്ട് മാത്രം ജീവിച്ചുപോരുന്ന ജീവിയെന്ന് പൂച്ചളെ പലരും വിശേഷിപ്പിക്കാറുണ്ട്. പേര്‍ഷ്യന്‍ പൂച്ച മുതല്‍ നാടന്‍ പൂച്ച വരെ നമ്മുടെ നാട്ടിലും ആളുകള്‍ വളര്‍ത്താനിഷ്ടപ്പെടുന്നു. മൂന്ന് നേരം ആഹാരം കൊടുത്തും ഉറങ്ങാനൊരു മൂല കൊടുത്തും പൂച്ചയെ വളര്‍ത്തുന്നവര്‍ക്ക് ആ ജീവി ഒരു ശല്യമേയല്ല. ഇത്രയൊക്കെയാണെങ്കിലും പൂച്ചകള്‍ ചിലപ്പോഴൊക്കെ പ്രശ്‌നക്കാരാണ്. ഇവിടെയല്ല, അങ്ങ് പോളണ്ടില്‍


അക്രമകാരികളായ അധിനിവേശ ജീവികളായിട്ടാണ് പൂച്ചകളെ ഇപ്പോള്‍ പോളണ്ട് കാണുന്നത് എന്നാണ് വാര്‍ത്തകള്‍. പോളിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചര്‍ ആണ്് പൂച്ചകളെക്കുറിച്ചുള്ള ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അക്രമകാരികളായ അധിനിവേശ ജീവികളുടെ ലിസ്റ്റിലേക്ക് ഇതോടെ പോളണ്ടില്‍ പൂച്ചയും ഇടംപിടിച്ചു. എന്നാല്‍ വിഷയം രാജ്യാന്തര ശ്രദ്ധ നേടിയതോടെ പൂച്ചപ്രേമികള്‍ ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്.

സാങ്കേതികമായി ഫെലിസ് കാറ്റസ് എന്ന് വിളിക്കുന്ന പൂച്ചകള്‍ നാട്ടിലെ പ്രാദേശിക ജീവികളെ, പ്രത്യേകിച്ച് പക്ഷികളെ ആക്രമിക്കുന്നതും അവയെ ഭക്ഷണമാക്കുന്നതുമാണ് അക്രമകാരികളായ അധിനിവേശ ജീവികളുടെ പട്ടികയിലേക്ക് പൂച്ചകളെ എത്തിച്ചത്. നൈല്‍ താഴ്വര മുതല്‍ തെക്കന്‍ മെസൊപ്പൊട്ടേമിയ വരെ വ്യാപിച്ചുകിടക്കുന്ന പുരാതന കിഴക്കന്‍ പ്രദേശങ്ങളിലെ നാഗരികതകളുടെ തൊട്ടിലില്‍ കിടന്നാണ് പൂച്ചകള്‍ വളര്‍ത്തുമൃഗങ്ങളെന്ന രീതിയില്‍ ഏതാണ്ട്,10,000 വര്‍ഷങ്ങള്‍ക്ക് മുമ്പേ വളര്‍ന്നുതുടങ്ങിയതെന്ന് പോളിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചര്‍ പുറത്തുവിട്ട ബ്ലോഗില്‍ പറയുന്നു. അതിനാല്‍ യൂറോപ്പിലും പോളണ്ടിലും പൂച്ചകളെ അധിനിവേശ ജീവികളായി തന്നെ കണക്കാക്കണമെന്നാണ് ഇവരുടെ വാദം.



പോളണ്ടില്‍ ഏതാണ്ട് 1800ഓളം ജീവികളെയാണ് ഇത്തരത്തില്‍ അക്രമകാരികളായ അധിനിവേശ ജീവികളായി കണക്കാക്കിയിട്ടുള്ളത്. ഇവയുടെ പട്ടികയിലേക്ക് പൂച്ചയെ കൂടിഉള്‍പ്പെടുത്താന്‍ പക്ഷേ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വിസമ്മതിക്കുകയാണ്