ദേശീയപാത വികസനം: അണങ്കൂരില്‍ അടിപ്പാത ആവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ്ണ സംഘടിപ്പിച്ചു





കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അണങ്കൂരില്‍ അടിപ്പാത  നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ മാഷ് അദ്ധ്യക്ഷത വഹിച്ചു.  ഖാലിദ് പച്ചക്കാട്, പി രമേഷന്‍, സത്താര്‍ ഹാജി, കമലാക്ഷന്‍, കെ ഖാലിദ്, പ്രകാശന്‍, ഹമീദ് ബെദിര, മമ്മു ചാല, സൈനുദ്ദീന്‍ തുരുത്തി, ലളിത, അബ്ദുല്ല കുഞ്ഞി ഹാജി, ജലീൽതുരുത്തി സത്താർ അണങ്കൂർ ഉസ്മാൻ അണങ്കൂർ  അര്‍ജുനന്‍ തായലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. മജീദ് കൊല്ലമ്പാടി നന്ദി പറഞ്ഞു മത സമൂഹൃ സാസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി
 ആളുകൾ ധർണ്ണയിൽ പങ്കെടുത്തു.