തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.
ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. ഏപ്രിൽ മാസത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.