ഗൾഫിലെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
സിദ്ദീഖ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത് ഞായറാഴ്ച ഉച്ചയ്ക്കാണ്.
സഹോദരൻ അൻവർ, ബന്ധു അൻസാരി എന്നിവരെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടു പോയി ബന്ദികളാക്കിയിരുന്നു. ഇവരെ വെച്ചാണ് സംഘം സിദ്ദീഖിനെ ഞായറാഴ്ച നാട്ടിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തിയത്.
ഉച്ചയ്ക്ക് മംഗളൂരുവിൽ വിമാനം ഇറങ്ങി നാട്ടിലെത്തിയ സിദ്ദീഖ്, സംഘത്തിൻ്റെ കസ്റ്റഡിയിലായതോടെ സഹോദരനെയും ബന്ധുവിനെയും വിട്ടയച്ചിരുന്നു. സംഘത്തിൻ്റെ കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയായ സഹോദരൻ അൻവറിനെയും അൻസാരിയെയും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സിദ്ദീഖും സംഘത്തിന്റെ ക്രൂര മർദ്ദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഏറെകുറേ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
രണ്ട് യുവാക്കൾ ഒരു കാറിലാണ് മൃതപ്രായനായ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചതെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. കാറിൻ്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിദ്ദീഖിൻ്റെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയോടെയാണ് കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. ദുബായിലേക്ക് ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.
സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. ഇതറിഞ്ഞാണ് സിദ്ദീഖിനെ നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ് നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക് പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിച്ചു.
മരിച്ചെന്ന് അറിഞ്ഞതോടെ ഇവർ കാറിൽ കടന്നുകളഞ്ഞു. പിന്നാലെ അൻവറിനെയും ആശുപത്രിയിലെത്തിച്ചു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവറിനെ പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് അൺൻസാരിയെ കുറിച്ച് വിവരമില്ല. സിദ്ദീഖിന് ഭാര്യയും പെൺകുട്ടിയുമുണ്ട്.
മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.