കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത കേസില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 13 ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്.