രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം സി പി എം - ബി ജെ പി ഓഫീസുകൾ സംയുക്തമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ചിട്ടാണോ എന്ന് സംശയിക്കുന്നു -എകെഎം




News Desk

മഞ്ചേശ്വരം : രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറീയിച്ച് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം സി പി എം - ബി ജെ പി ഓഫീസുകൾ സംയുക്തമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ചിട്ടാണോ എന്ന് എനിക്ക് സംശയമുണ്ട് സംഭവം അങ്ങേയറ്റം പ്രതിഷേദർഹമാണെന്ന് എകെഎം അഷ്‌റഫ് എംഎൽഎ 

എംഎൽഎ യുടെ ഫേസ്‌ബുക്ക് പോസ്റ്റ് 

കേരളത്തിന് മാനക്കേടാണ് ഈ തെമ്മാടിക്കൂട്ടം.. ഒരു ദേശീയ നേതാവിന്റെ, അതും ഭരണകൂടത്തിന്റെയും വലതു പക്ഷ തീവ്രവാദികളുടെയും കൂട്ടം കൂടിയുള്ള നിരന്തര വേട്ടയാടലുകൾക്കും സംഘ് പരിവാര മാധ്യമങ്ങളുടെ ആക്ഷേപങ്ങൾക്കും ഇരയാകാറുള്ള രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധകരമാണ്..
വിദ്യാർത്ഥികളെ നേരിൽ ബാധിച്ച പല വിഷയങ്ങളിലും, അത് മോദി സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ വിദ്യാർത്ഥി വിരുദ്ധ നയങ്ങളാണെങ്കിൽ പോലും മിണ്ടാതെ വാലും ചുരുട്ടിയിരുന്ന എസ് എഫ് ഐ ഗുണ്ടകൾ വർദ്ധിത ആവേശത്തോടെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ച് കയറിയത് തിരുവനന്തപുരത്തെയും ഡെൽഹിയിലെയും സി പി എം - ബി ജെ പി ഓഫീസുകൾ സംയുക്തമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ചിട്ടാണോ എന്ന് എനിക്ക് സംശയമുണ്ട്.. 
ഉത്തരേന്ത്യൻ കാവി തീവ്രവാദികളുടെ ആൾക്കൂട്ട അക്രമങ്ങളെ ഓർമിപ്പിക്കും വിധം വയനാട് എം പിയുടെ ഓഫീസ് ജീവനക്കാരെ എസ് എഫ്‌ ഐ ഗുണ്ടാക്കൂട്ടം ആക്രമിക്കുന്ന ദൃശ്യം കാണുമ്പോൾ ഇവരും സംഘികളും തമ്മിൽ എന്ത് വ്യത്യാസമെന്ന് ചിന്തിച്ച് പോയി..