വളർത്തുമകളെ ബലാൽസംഗം ചെയ്തയാളെ നാട്ടുകാർ തല്ലിക്കൊന്നു. ഡൽഹിയിലെ ഉത്തംനഗർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ ദാബ്രി പൊലീസ് സ്റ്റേഷനിലേക്ക് ബലാൽസംഗക്കേസ് റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഫോൺ കോൾ എത്തി. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ തന്റെ രണ്ടാം ഭർത്താവ് മകളെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ അമ്മ മൊഴി നൽകി.
എന്നാൽ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാർ പ്രതിയെ മർദ്ദിച്ച് അവശനാക്കിയിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്ന് പൊലീസ് പ്രതിയെ മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പോക്സോ കേസ് ചാർജ് ചെയ്ത് അറസ്റ്റ് ചെയ്തു. രാത്രിയിൽ ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മർദ്ദനത്തിൽ തലയ്ക്കേറ്റ ഗുരുതരക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി