കുടുംബ കലഹം മാതാവ് കിണറ്റി​ലെറിഞ്ഞ ആറ് കുട്ടികൾ മരിച്ചു




News Desk

മുംബൈ: കുടുംബ കലഹത്തെ തുടർന്ന് മാതാവ് കിണറ്റിലെറിഞ്ഞ ആറ് കുട്ടികൾ മരിച്ചു. തുടർന്ന് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവിനെ സമീപവാസികൾ രക്ഷിച്ചു.

മുംബൈയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള റായ്ഗഡിലെ മഹാദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രാമവാസികൾ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ അഞ്ചും പെൺകുട്ടികളാണ്. സംഭവത്തിൽ മാതാവ് റൂണ ചിഖുരി സാഹ്നിയെ (30) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

മദ്യപാനത്തെ ചൊല്ലി ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി പ്രകോപിതയായത്. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം മെച്ചപ്പെട്ട തൊഴിൽ തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു