സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്കാരമോ അല്ല സീ.പി മുഹമ്മദ് ബഷീര്




News Desk

കോഴിക്കോട്; ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പ്രസിഡണ്ട് സി.പി. മുഹമ്മദ് ബഷീർ രംഗത്ത്. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്കാരമോ അല്ല.മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്.കുട്ടിവിളിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ല.

മുദ്രാവാക്യം പോപുലർ ഫ്രണ്ടിന് യോജിക്കാൻ കഴിയാത്തതാണ്.ഭാവിയിൽ ഇത്തരം പിഴവ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു.ആർ എസ് എസിന്റെ ഈ നീക്കത്തിൽ ചില മാധ്യമങ്ങൾ വീഴുന്നു.ആർ എസ് എസ് അസഹിഷ്ണുത ഒഴിവാക്കണം. അല്ലാത്തിടത്തോളം കാലം പോപുലർ ഫ്രണ്ട് തിരുത്തൽ ശക്തിയായി ഉണ്ടാകും. അതിന് ആരുടേയും തിട്ടൂരം വേണ്ട.പൊലീസിൽ ആർ എസ് എസ് ഫ്രാക്ഷൻ ഉണ്ട്. അതിനെതിരെ നടപടി എടുക്കാൻ പൊലീസ് മന്ത്രിക്ക് കഴിയുന്നില്ല..കുട്ടിക്ക് ആരോ മുദ്രാവാക്യം പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലർ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആർ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു