ഡൽഹി ബിജെപി നേതാവിനെ വെടിവെച്ച് കൊന്ന സംഭവം നാലുപേർ കസ്റ്റഡിയിൽ




News Desk

ന്യൂഡൽഹി: ഏപ്രിൽ 20ന് മയൂർ വിഹാർ ഫേസ് മൂന്നിൽ വെടിയേറ്റ് മരിച്ച ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡൽഹി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഗൗരവ് എന്ന ഉജ്വൽ, രാജ, ബിട്ടു, സൗരഭ് കതാരിയ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.മരിച്ച ബി.ജെ.പി നേതാവ് ജിതേന്ദർ ചൗധരിയെ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡി.സി.പി അറിയിച്ചു.

"പ്രത്യേക അന്വേഷണ സംഘം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഏകദേശം 500 സി.സി ടി.വി കാമറകൾ പരിശോധിച്ചു. സി.സി ടി.വി ദൃശ്യങ്ങളുടെ വിശകലനത്തിൽ നിന്നും പ്രാദേശിക വിവരങ്ങളിൽനിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്'' -ഡി.സിപി പ്രിയങ്ക കശ്യപ് പറഞ്ഞു.