മസ്ജിദുൽ അ​ഖ്സ അ​തി​ക്ര​മം മു​സ്​​ലിം വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​ത് - പ്രതിഷേധം അറിയിച്ച് ഖത്തർ വിദേശകാര്യ മന്ത്രി




News Desk

ദോ​ഹ: അ​ൽ അ​ഖ്സ​യി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​വും ​പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത ന​ട​പ​ടി​യും പ​ള്ളി​യു​ടെ വി​ശു​ദ്ധി​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണെ​ന്ന് ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ് വി​ശു​ദ്ധ റ​മ​ദാ​നി​ലെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും പ്ര​ത്യ​ക്ഷ​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണി​തെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​റൂ​സ​ല​മി​ലെ ഇ​സ്രാ​യേ​ൽ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ​യും അ​തി​ക്ര​മ​ങ്ങ​ളെ​യും നേ​രി​ടു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ക​ർ​മ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല​യു​ള്ള അ​റ​ബ് മ​ന്ത്രി​ത​ല സ​മി​തി​യു​ടെ നാ​ലാ​മ​ത് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. 

കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ആ​സ്​​ഥാ​ന​മാ​ക്കി, 1967ലെ ​അ​തി​ർ​ത്തി​ക​ൾ പ്ര​കാ​ര​മു​ള്ള സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ഫ​ല​സ്​​തീ​ൻ രാ​ഷ്ട്ര​ത്തി​ന്‍റെ പു​നഃ​സ്​​ഥാ​പ​ന​മാ​ണ് വേ​ണ്ട​തെ​ന്നും ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ലും ഫ​ല​സ്​​തീ​നി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ഖ​ത്ത​റി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. 

ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യാ​ണെ​ന്നും മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും 

ഫ​ല​സ്​​തീ​ൻ ഭൂ​മി​ക​യി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.