ദുബൈ: യു.എ.ഇയിൽ ഈ വർഷത്തെ ഫിത്ർ സകാത് 25 ദിർഹമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം, വാർധക്യം പോലുള്ള കാരണങ്ങളാൽ നോമ്പെടുക്കാത്തവർക്കുള്ള ഫിദ്യ 15 ദിർഹമായിരിക്കും. ഗുരുതര കാരണങ്ങളില്ലാതെ മനഃപൂർവം നോമ്പ് ഉപേക്ഷിക്കുന്നവർക്കുള്ള കഫ്ഫാറ (മുദ്ദ് ) 900 ദിർഹമായും (60 പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്‍റെ തുക) നിശ്ചയിച്ചു. യു.എ.ഇ ഫത്വ കൗൺസിലാണ് നിർദേശം പുറത്തിറക്കിയത്. ഇഫ്താർ ഭക്ഷണപ്പൊതിക്ക് 15 ദിർഹമാണ് നിശ്ചയിച്ചത്. അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി ജനങ്ങൾക്ക് ഈ തുക നൽകി ഇഫ്താർ ഭക്ഷണപ്പൊതി സ്പോൺസർ ചെയ്യാം. നോമ്പ് മുറിയാത്തരീതിയിലുള്ള തെറ്റ് ചെയ്തവർ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണം. ഇതിനായി 90 ദിർഹമാണ് നൽകേണ്ടതെന്നും ഫത്വ കൗൺസിൽ അറിയിച്ചു