കാഞ്ഞങ്ങാട്ട് ഗര്‍ഭിണിയായ ആടിനെ മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ഒരാൾ കസ്റ്റഡിയിൽ




News Desk

കാഞ്ഞങ്ങാട്ട് നാല് മാസം ഗര്‍ഭിണിയായ ആടിനെ മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഹോടല്‍ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. രക്ഷപ്പെട്ട രണ്ടുപേര്‍ കാഞ്ഞങ്ങാട് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൊന്ന ആടിന്റെ ജഡം സ്ഥലത്തെത്തിയ വെറ്റിനറി സര്‍ജന്‍ പോസ്റ്റ്‌മോര്‍ടം നടത്തിവരികയാണ്. കോട്ടച്ചേരിയിലെ ഹോടലിന് പിറക് വശത്ത് ബുധനാഴ്ച പുലര്‍ചെയാണ് ആടിന് നേരെ പ്രകൃതി വിരുദ്ധ പീഡനം അരങ്ങേറിയത്. ഹോടലില്‍ തന്നെ വളര്‍ത്തുന്ന ആടാണിതെന്നും ഹോടലിന് പിന്‍ഭാഗത്തെ ശുചിമുറിയില്‍ പൂട്ടിയിട്ട് ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

രാത്രി രണ്ടുപേര്‍ മതില്‍ ചാടിക്കടക്കുന്നതു കണ്ട് മോഷ്ടാക്കളെന്ന് കരുതി ഹോടല്‍ ജീവനക്കാര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മറ്റ് ഹോടല്‍ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. മൂന്നര മാസം മുന്‍പാണ് തമിഴ്‌നാട് സ്വദേശി ജോലിക്ക് എത്തിയതെന്ന് ഹോടലുടമ പറയുന്നു. പിടിയിലായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി