സഹൽ യൂറോപ്പിൽ ട്രയൽസിനു പോകില്ല; അഭ്യൂഹങ്ങൾ തള്ളി ഏജന്റ്




News Desk

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് യൂറോപ്പിൽ ട്രയൽസിന് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി സഹലിന്റെ ഏജന്റ്. ഇത്തരം റിപ്പോർട്ടുകള്‍ സത്യമല്ലെന്ന് സഹലിന്റെ ഏജന്റ് ഇന്‍വെന്റിവ് സ്പോർട്സിന്റെ സിഇഒ ബൽജിത് റിഹാൽ സ്ഥിരീകരിച്ചു. ഇംഗ്ലിഷ് ക്ലബ് ബ്ലാക്ബേൺ റോവേഴ്സ് താരത്തെ പരിശീലനത്തിനു ക്ഷണിച്ചെന്നാണു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സഹൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബ്ബാണ് ബ്ലാക്ക്ബേൺ.

2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തകർപ്പൻ പ്രകടനമാണു സഹൽ പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങളിൽനിന്ന് ആറു ഗോളുകൾ താരം നേടി. ഒരു അസിസ്റ്റും സ്വന്തമാക്കി. പരുക്കുകാരണം സീസണിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സഹലിനു കളിക്കാൻ സാധിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹലിനെയും കെ.പി. രാഹുലിനെയും സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ ചില ക്ലബ്ബുകൾ നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നു