റഷ്യയുടെ ആയുധപ്പുരയിലുള്ള FOAB 300 കിലോമിറ്ററോളം നാശം വിതയ്ക്കാൻ ശേഷിയുള്ള ആണവ ഇതര ബോംബ്




News Desk

ലോ​ക​ത്തെ ഏ​റ്റ​വും മാ​ര​ക​മാ​യ ആ​ണ​വേ​ത​ര ബോം​ബ് റ​ഷ്യ​യു​ടെ ആ​യു​ധ​പ്പു​ര​യി​ലു​ണ്ട്. 'എ​ല്ലാ ബോം​ബു​ക​ളു​ടെ​യും പി​താ​വ്' (FOAB) എ​ന്നാ​ണി​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. 300 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വ​രു​ത്താ​ൻ ശേ​ഷി​യു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ ആ​ണ​വ ഇ​ത​ര ബോം​ബാ​ണി​ത്. യു​ക്രെ​യ്‌​നി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യാ​ണ് ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

റഷ്യയുടെ എ​ല്ലാ ബോം​ബു​ക​ളു​ടെ​യും പി​താ​വ്' (FOAB) 

44 ട​ണ്ണി​ല​ധി​കം ടി.​എ​ൻ.​ടി​ക്ക് തു​ല്യ​മാ​യ സ്ഫോ​ട​ന​ശേ​ഷി​യു​ള്ള അ​തി​ശ​ക്ത​നാ​ണി​ത്. ജെ​റ്റ് വി​മാ​ന​ത്തി​ൽ​നി​ന്ന് താ​ഴേ​ക്കി​ടു​മ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ​വെ​ച്ചു ത​ന്നെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​റി​യ ആ​ണ​വാ​യു​ധ​ത്തി​ന് സ​മാ​ന​മാ​യ പ്ര​ഹ​ര​ശേ​ഷി​ക്കി​ട​യാ​ക്കു​ക​യും ചെ​യ്യു​ന്നു. റ​ഷ്യ 2007ൽ ​വി​ക​സി​പ്പി​ച്ചെ​ടു​ത്തു. അ​മേ​രി​ക്ക​യു​ടെ 'എ​ല്ലാ ബോം​ബു​ക​ളു​ടെ​യും മാ​താ​വ്' (MOAB) നേ​ക്കാ​ൾ നാ​ലി​ര​ട്ടി നാ​ശ​ശേ​ഷി​യു​ള്ള​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2017ൽ ​ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റി​നെ​തി​രെ​യാ​ണ് ഇ​ത് അ​മേ​രി​ക്ക ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ച​ത്. 2003ൽ ​ഫ്ലോ​റി​ഡ​യി​ലാ​ണ് ഇ​ത് ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്.

ചൈ​ന​യും 'ബോം​ബു​ക​ളു​ടെ മാ​താ​വി'​ന്റെ ഭീ​ഷ​ണി നേ​രി​ടാ​ൻ ബോം​ബ് 2019ൽ ​നി​ർ​മി​ച്ചി​ട്ടു​ണ്ട്. സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ക്കാ​ൻ ക​രു​ത്തു​ള്ള ഇ​തി​ന് 'സി​യാ​ൻ എ​ച്ച്-6​കെ' എ​ന്നാ​ണ് പേ​ര്. 

പടക്കളത്തിൽ റഷ്യ 

●യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ റ​ഷ്യ യു​ദ്ധ​സ​ജ്ജ​രാ​ക്കി​യ​ത് 1,90,000 ഭ​ട​ൻ​മാ​രെ. 

●ടാ​ങ്കു​ക​ൾ, മി​സൈ​ലു​ക​ൾ, പ​ട​ക്കോ​പ്പു​ക​ൾ, വ്യോ​മാ​ക്ര​മ​ണ സം​വി​ധാ​ന​ങ്ങ​ൾ, നാ​വി​ക സ​ഹാ​യ​വും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. 

●ഇ​സ്ക​ന്ത​ർ ​ഹ്ര​സ്വ ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ണി​ക​ൾ, സ്‍പെ​റ്റ്നാ​സ് എ​ന്ന പ്ര​ത്യേ​ക ദൗ​ത്യ​സേ​ന, എ​സ് 400 മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം

●1,69,000-1,90, 000 സൈ​നി​ക​രെ​യാ​ണ് റ​ഷ്യ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു.​എ​സ്

●റ​ഷ്യ​ൻ അ​നു​കൂ​ല യു​ക്രെ​യ്ൻ അ​തി​ർ​ത്തി രാ​ജ്യ​മാ​യ ബെ​ല​റൂ​സ്, റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി പി​ടി​ച്ചെ​ടു​ത്ത ക്രി​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും സൈ​ന്യം. 

●ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ കാ​ലാ​ൾ​പ്പ​ട​യും വ്യോ​മ​സേ​ന​യും അ​ട​ക്കം ക്രി​മി​യ​യി​ൽ വ​ൻ പ​ട​നീ​ക്കം 

●ക്രി​മി​യ​യി​ലെ ഡോ​ണു​സ്‍ലാ​വ് ത​ടാ​ക​ത്തി​ൽ ഹെ​ലി​കോ​പ്ട​ർ വി​ന്യാ​സം

●ബെ​ല​റൂ​സ്-​യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ലെ ബോ​ൾ​ഷോ​യ് ബൊ​കോ​വ് വ്യോ​മ​താ​വ​ള​ത്തി​ൽ സൈ​നി​ക വി​ന്യാ​സം 

●ഫെ​ബ്രു​വ​രി​യി​ൽ അ​റ്റ്ലാ​ന്റി​ക് -പ​സ​ഫി​ക് സ​മു​ദ്ര​ങ്ങ​ളി​ൽ റ​ഷ്യ ​സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്നു.

റഷ്യയുടെ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം  

●140 പ​ട​ക്ക​പ്പ​ലു​ക​ളും, 60 യു​ദ്ധ​വി​മാ​ന​ങ്ങ​ളും, 10,000 സൈ​നി​ക​രും ഇ​തി​ൽ അ​ണി​നി​ര​ന്നു.

●ക​രി​ങ്ക​ട​ലി​ലും അ​സോ​വ് ക​ട​ലി​ലും ആ​റ് പ​ട​ക്ക​പ്പ​ലു​ക​ൾ. കൂ​ടാ​തെ ടാ​ങ്കു​ക​ൾ, സൈ​നി​ക​ർ, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം ക​ര​സൈ​ന്യ​ത്തി​നും ഹെ​ലി​കോ​പ്ട​ർ പ​ട​ക്കും സ​ഹാ​യം ന​ൽ​കു​ന്ന ആം​ഫി​ബി​യ​സ് ആ​ക്ര​മ​ണ ക​പ്പ​ലു​ക​ളും വി​ന്യ​സി​ച്ചി​രി​ക്കു​ന്നു. 

●കാ​പ്സി​യ​ൻ ക​ട​ലി​ൽ ക്രൂ​യി​സ് മി​സൈ​ൽ ക​പ്പ​ലു​ക​ൾ. 

●റ​ഷ്യ​യു​ടെ 60 ശ​ത​മാ​നം സൈ​നി​ക​രും യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ലും ബെ​ല​റൂ​സി​ലു​മാ​യാ​ണു​ള്ള​തെ​ന്ന് ബ്രി​ട്ട​ന്റെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ബെ​ൻ വാ​ല​സ് 

●ഫെ​ബ്രു​വ​രി 21 മു​ത​ൽ അ​സോ​വ് ക​ട​ലി​ന് മു​ക​ളി​ലൂ​ടെ വി​മാ​നം പ​റ​ക്കു​ന്ന​തി​ന് റ​ഷ്യ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

● ക്രി​മി​യ, റ​ഷ്യ, യു​ക്രെ​യ്ൻ എ​ന്നി​വ​ക്കി​ട​യി​ലാ​ണ് അ​സോ​വ് ക​ട​ൽ