സ്വന്തം വീട്ടുകാർ തന്നെ മാറ്റി കുത്തി തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം




News Desk

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം വന്ന ശേഷം നരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

''ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നു''-നരേന്ദ്രൻ പറഞ്ഞു.