News Desk
ഹിജാബ് വിഷയത്തില്‍ അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. കുവൈത്തില്‍ നിന്നാണ് ഹിജാബ് വിഷയത്തില്‍ പുതിയ പ്രതിഷേധങ്ങള്‍ ഉയരുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് വിഷയുമായി ബന്ധപ്പെട്ട് തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്ന ഇന്ത്യയിലെ ഭരണകക്ഷിയായ ബി ജെ പി അംഗങ്ങളെ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങളുള്‍പ്പെടെ രാജ്യത്തെ ഒട്ടനവധി പൗരപ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള പീഡനങ്ങള്‍ കണ്ട് വെറുതെയിരിക്കാന്‍ സാധിക്കിലെന്നാണ് കുവൈത്തിലെ അന്താരാഷ്ട്ര മനുഷ്യാവകാശ കേന്ദ്ര തലവന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എം പിയും രംഗത്തെത്തി. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘതങ്ങള്‍ ഉണ്ടാവുമെന്നും ഇന്ത്യയിലെ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയില്‍ ഒന്ന് അപലപിക്കാന്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നിലെന്നും ശശി തരൂര്‍ എം പി ട്വിറ്ററിലൂടെ പ്രതികരിച്ചു.
നേരത്തെ മുസ്ലീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസെഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ രംഗത്തെത്തിയിരുന്നു