പല സംസ്ഥാനങ്ങളിൽ നിന്നായി 18 സ്ത്രീകളെ വിവാഹം ചെയ്ത് ആഡംബര ജീവിതം നയിച്ച വയോധികൻ പിടിയിൽ.ഒഡിഷ സ്വദേശി രമേഷ് സ്വയ്ൻ (65) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയതായിപൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ കൂടുതലും ഡോക്ടർമാരാണ്.കൊച്ചിയിൽ മുമ്പൊരു തട്ടിപ്പുകേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അന്ന് ഇയാളെ അറസ്റ്റ് ചെയ്തതാണ്.
18 ഭാര്യമാരിൽ 16 പേരും ഒഡീഷയ്ക്ക് പുറത്തു നിന്നുള്ളവരാണെന്നും പലരും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവരാണെന്നും ഭൂവനേശ്വർ ഡപ്യൂട്ടി കമ്മിഷണർ ഉമാശങ്കർ ഡാഷ് പറഞ്ഞു. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും എന്നാൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ, സുപ്രിംകോടതി അഭിഭാഷക തുടങ്ങിയവരും കബളിപ്പിക്കപ്പെട്ടു