കാസര്‍ഗോഡ് ജില്ലാ കളക്ടര്‍
ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയിലേക്ക്. നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും പകരം ചുമതല എഡിഎമ്മിനായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കളക്ടറുടെ അവധി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. സിപിഐഎം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.