വിവരങ്ങൾ അറിയാനും പരാതി അറിയിക്കാനും മോബൈൽ ആപ്പ് മഞ്ചേശ്വരത്തെ സ്മാർട്ടാക്കാനൊരുങ്ങി എംഎൽഎ




News Desk

മഞ്ചേശ്വരം : കേരള അതിര്ത്തിയോട് ചേർന്നുള്ള ഭാഗം സപ്ത ഭാഷ സംഗമ ഭൂമി മഞ്ചേശ്വരത്തെ കുറിച്ച് പറയുമ്പോൾ ഒരുപാടുണ്ട്  മറ്റു മണ്ഡലങ്ങളെ പോലെ ഉൾഗ്രാമങ്ങളും നാല് പ്രധാന നഗരങ്ങളും ചേരുന്നതാണ് മഞ്ചേശ്വരം  എംഎൽഎ ആയി അധികാരമേറ്റ ഉടൻ മഞ്ചേശ്വരത്തിന്റെ  സ്വപ്ങ്ങൾ യാഥാർഥ്യമാക്കനുള്ള ഓട്ടത്തിലാണ് എംഎൽഎയും  അവരുടെ നാട്ടുകാരനുമായി എകെഎം അഷ്‌റഫ് എംഎൽഎ  
ഒരു എംഎൽഎയ്ക്ക് ഇപ്പോഴും ഏല്ലാ മേഖലകളിലും എത്തിപ്പെടണമെന്നില്ല പഞ്ചായത്ത് മെമ്പർ മുഖേനയോ രാഷ്ട്രീയ നേതാക്കൾ മുഖേനയോ ആയിരിക്കുംമണ്ഡലം നിവാസികൾ അതും അല്ലാത്തവർ ആവിശ്യവുമായി എംഎൽഎ ഓഫീസിന് മുമ്പിൽ നിൽക്കും ചിലപ്പോൾ എംഎൽഎ സ്ഥലത്ത് ഉണ്ടകുവാണെമെന്നില്ല   മണ്ഡലത്തിന്റെ ഏത് ഉൾഗ്രാമത്തിൽ നിന്നും ജനങ്ങൾക്ക് നേരിട്ട് എംഎൽഎ യെ ബന്ധപ്പെടാനുള്ള സംവിദാനമാണ് എകെഎം അഷ്‌റഫ് എംഎൽഎ ഒരുക്കിയത് 

അദ്ദേഹത്തിന്റെ പോസ്റ്റ് 



എന്റെ പ്രിയപ്പെട്ടവരേ, 
പുതുവത്സര ദിനത്തിൽ ഒരു നല്ല വാർത്തയറിയിക്കാൻ ആഗ്രഹിക്കുകയാണ്..

എം എൽ എ എന്ന നിലയിൽ എന്നോട് നിങ്ങൾക്ക് ബോധിപ്പിക്കാനുള്ള പരാതികൾ കേൾക്കാനും നിർദേശങ്ങളും അഭിപ്രായങ്ങളും ആരായാനും നമ്മളാരംഭിച്ച എം എൽ എ ഓഫീസ് പ്രതീക്ഷിച്ചതിലും കൂടുതൽ ഫലവത്തായി മുന്നേറുകയാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. 
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാനും പരാതികൾ സ്വീകരിക്കുന്നതിന്റെയും പരിഹാരം കാണുന്നതിന്റെയും വേഗത വർദ്ധിപ്പിക്കാനും ഒരു മൊബൈൽ ആപ്പ് നിലവിൽ വരേണ്ടതിന്റെ ആവശ്യകഥ ഞാൻ നല്ലവണ്ണം മനസ്സിലാക്കുന്നു.. ലോകത്തിന്റെ ഏത് കോണിലിരുന്നും എം എൽ എയുമായി കണക്ട് ചെയ്യാൻ ഓരോ മഞ്ചേശ്വരക്കാരനുമായാൽ അത് നാടിന്റെ വികസനവും പുരോഗതിയും പൂർണ്ണാർത്ഥത്തിൽ നിറവേറ്റപ്പെടാൻ വലിയ ഹേതുവായി മാറുമെന്നതിൽ സംശയമില്ല.. 
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആപ്പിന്റെ പണിപ്പുരയിലാണ് മണ്ഡലത്തിലെ ഐ ടി വിദഗ്ദ്ധരായ എന്റെ ആത്മസുഹൃത്തുക്കൾ.
വളരെ പെട്ടെന്ന് തന്നെ ആപ്പിന്റെ ലോഞ്ചിങ് വിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും. 

നന്മകൾ നേർന്ന് കൊണ്ട്,
എ കെ എം അഷ്‌റഫ് എം എൽ എ