അറിയാതെ തന്റെ ഫോണിൽ കളിച്ച 5 വയസ്സുകാരനെ അച്ഛൻ അടിച്ചു കൊന്നു



      പിതാവ് ആതിഥ്യപാണ്ഡയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു 

News Desk

SHARE

ന്യൂഡൽഹി∙ മൊബൈൽ ഫോണിൽ കളിച്ചതിന് പിതാവിന്റെ ക്രൂരമർദനത്തിന് ഇരയായ 5 വയസ്സുകാരൻ ഗ്യാൻ പാണ്ഡെ മരിച്ചു. സൗത്ത് ഡൽഹിയിലെ ഖാൻപുരിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ആദിത്യ പാണ്ഡെ (27) യെ അറസ്റ്റ് ചെയ്തു.

ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റ പാടുകളോടെ കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും കുട്ടി മരിച്ചതായും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് 3 വയസ്സുള്ള മകൾ കൂടിയുണ്ട്.