കണ്ണൂർ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കുറിച്ചുള്ള സന്ദേശം പങ്കുവെച്ചു എന്നാരോപിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു. കണ്ണൂര്‍ മയ്യിലിനടുത്ത് കൊളച്ചേരി സ്വദേശി റഊഫിനെതിരേയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് സ്വമേധയാ കേസെടുത്തത്.
രഞ്ജിത്ത് ശ്രീനിവാസ് ആർ.എസ്.എസിെൻറ വിവിധ പോഷക സംഘടനകളില്‍ നേതൃപരമായ പങ്കുവഹിച്ചയാളും ആളെ കൊല്ലാൻ ശാഖാ പരിശീലനം ലഭിച്ചയാളുമാണ് എന്നതടക്കമുള്ള പരാമര്‍ശങ്ങളടങ്ങിയ സന്ദേശം പ്രചരിപ്പിച്ചു എന്നപേരിലാണ് നടപടി. നാട്ടില്‍ കലാപമുണ്ടാക്കാന്‍ പ്രകോപനപരമായ സന്ദേശം വാട്‌സ് അപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ജാതിമതരാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുമുള്ള പാട്ടയം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നാട്ടില്‍ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ ഗള്‍ഫിലെ ജോലി സ്ഥലത്ത് നിന്നും ഇയാള്‍ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പൊലീസിെൻറ ആരോപണം.
അതേസമയം, നേരത്തേ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറിനെയും മറ്റും വകവരുത്തണമെന്ന് സംഘപരിവാർ പ്രവര്‍ത്തകന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്ത സംഭവത്തില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയുയർന്നിട്ടുണ്ട്. നേരത്തേ ആയുധപൂജയുടെ പേരില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ച ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഹിന്ദുത്വ വിദ്വേഷപ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരേ പരാതിപ്പെട്ടപ്പോള്‍ കേരളാ പൊലീസ് 'നോട്ട് ഇന്‍ കേരള' എന്നു പറഞ്ഞ് കേസെടുക്കാതിരുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു