കൊല്ലമ്പാടി : മദ്റസ വിദ്യാർത്ഥികളുടെയും മുഅല്ലിമുകളുടെയും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മുസാബഖ യുടെ ഭാഗമായി അണങ്കൂർ റെയഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇതേ വരുന്ന ഡിസംബർ 27, 28 തിയ്യതികളിൽ കൊല്ലമ്പാടി കെ.എം അബ്ദുല്ല ഹാജി നഗറിൽ നടത്തുന്ന അണങ്കൂർ റെയ്ഞ്ച് മുസാബഖ വൻ വിജയമാക്കുമെന്ന് കൊല്ലമ്പാടി ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പരിപാടിയുടെ പ്രചരണ പരിപാടി ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചു.