നിരവധി സാമൂഹ്യ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവനകൾ ചെയ്ത മഹൽ വ്യക്തിത്വം





News Desk

പിഎ ഇബ്രാഹിം ഹാജിയുടെ വിയോഗം അനുശോചനവുമായി യൂത്ത് ലീഗ് ദേശിയ ജനറൽ സെക്രെട്ടറി സികെ സുബൈർ മരണവാർത്ത പ്രവാസ സമൂഹം ഞെട്ടലോടെയാണ് കേട്ടത് 

പൂർണ്ണ രൂപം 

സികെ സുബൈർ 


നമ്മുടെ ഹാജീക്ക നമ്മെ വിട്ടുപിരിഞ്ഞു 
പരലോക മോക്ഷത്തിനായി 
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..

പി എ ഇബ്രാഹിം ഹാജി 
എപ്പോഴും സുസ്മേര വദനനായി 
നമ്മുടെ ഇടയിൽ സജീവമായി നിന്ന മനുഷ്യൻ ..
ഏറ്റവും ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരേന്ത്യയിലെ കുട്ടികൾക്ക് സ്വെറ്റർ വാങ്ങാൻ സപ്പോർട്ട് ചെയ്ത് പണമയച്ചു തന്ന വിവരമാണ് സംസാരിച്ചത് ....
2011 കോഴിക്കോട് പേർസണൽ ലോ ബോർഡ് മീറ്റിംഗിനോടനുബന്ധിച്ചാണ് ഞാൻ ഈ വലിയ മനുഷ്യനുമായി അടുത്തിടപഴകിയത് ..
എപ്പോഴും പുഞ്ചിരിയും പ്രാര്ഥനയുമാണാ മുഖത്ത് ദർശിക്കാനാവുക ..
എല്ലാ നല്ല കാര്യങ്ങളിലും പ്രോത്സഹിപിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അദ്ദേഹം കേരളത്തിലെ ബിസിനസ് സാമ്രാജ്യത്തിലെ വേറിട്ട കാഴ്ചപ്പാടിന്റെ ഉടമയാണ് ..
ദീനീ രംഗത്ത് നിരവധി സ്ഥാപനങ്ങളിലൂടെ ഒരുപാട് പേരെ കൈപിടിച്ചുയർത്തിയ ഈ വ്യക്തിത്വം വിദ്യാഭ്യാസ മേഖലയിൽ തീർത്ത വിപ്ലവകരമായ മുന്നേറ്റങ്ങൾ അദ്വിദീയമാണ് ..
നിരവധി ദീർഘദൂര യാത്രകളിലൂടെ ആ വ്യക്തിത്വത്തെ അടുത്തിടപഴകി അറിയാൻ സാധിച്ചിട്ടുണ്ട് ...

കോട്ടയത്ത് ഒരു ക്രിസ്ത്യൻ സഹോദരൻ കിഡ്‌നി ദാനം ചെയ്യുന്നതിടയിൽ മരണമടഞ്ഞപ്പോൾ ആ കുടുംബത്തിന് വീട്‌ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു കൊടുത്തതടക്കം നിരവധി സാമൂഹ്യ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവനകൾ ചെയ്ത മഹൽ വ്യക്തിത്വം ...

ഏറെ ശ്രദ്ധേയമായ അനുഭവങ്ങൾ ഒരുപാട് പറയാനുണ്ട് 
തന്റെ കയ്യൊപ്പിൽ നാട്ടിൽ നടക്കേണ്ടുന്ന വികസന മുന്നേറ്റങ്ങളെ കുറിച്ചു നിരവധി സ്വപ്‌നങ്ങൾ അദ്ദേഹം നമ്മോട് ഷെയർ ചെയ്തത് ഞാൻ ഓർക്കുകയാണ് ..
p a ഫൌണ്ടേഷൻ എന്ന വലിയ പദ്ധതിയാണ് അദ്ദേഹം അവസാനം കൈമാറിയ സ്വപ്നം ..
ആ പദ്ധതിയിൽ ഉത്തരേന്ത്യയിലെ പാവപ്പെട്ട പിന്നാക്ക വിഭാഗത്തിൽ പെട്ട വിദ്യാര്ഥികളുടെ ഉന്നമനത്തിന് വലിയ പദ്ധതികൾ ആ മനുഷ്യന്റെ സ്വപ്നങ്ങളിലുണ്ട് ..
വടകരയിൽ വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള വലിയൊരു ആശയവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു ..
ഹജിക്ക ജീവിച്ചിരിക്കുമ്പോൾ ദാനധർമങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും പ്രകാശം പരത്തുന്ന ഉന്നതനായ മനുഷ്യനാണ് ..ആ വലിയ മനുഷ്യന്റെ പരലോക മോക്ഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം ..
അള്ളാഹു പി എ ഇബ്രാഹിം ഹാജി എന്ന മഹൽ വ്യക്തിയുടെ പരലോക ജീവിതം ധന്യമാക്കി കൊടുക്കുമാറാകട്ടെ --ആമീൻ

സി കെ സുബൈർ