കണ്ണൂര്‍: പഴയങ്ങാടി മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് ബദര്‍പള്ളിക്ക് സമീപത്തെ കടപ്പുറത്ത് വീട്ടില്‍ കെ ഇ ഹിഷാം (29) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ മാട്ടൂല്‍ സൗത്ത് ഫിഷര്‍മെന്‍ കോളനിക്ക് സമീപത്ത് വച്ചാണ് കുത്തേറ്റത്. ഉടന്‍തന്നെ ഹിഷാമിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹിഷാമിന്റെ സുഹൃത്ത് മാട്ടൂല്‍ സൗത്തിലെ ഷക്കീബിനാണ് പരിക്കേറ്റത്. ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.
ഹിഷാമിന്റെ സഹോദരന്‍ ഇര്‍ഫാന് മാട്ടൂല്‍ സൗത്തില്‍വച്ച് മര്‍ദ്ദനമേറ്റിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണത്രെ കുത്തേറ്റത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സ്ഥലത്ത് പഴയങ്ങാടി പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. കടപ്പുറത്തകത്തെ അലീമയുടെയും പരേതനായ കെ ഇ കുഞ്ഞഹമ്മദിന്റെയും മകനാണ് മരണപ്പെട്ട ഹിഷാം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹാരിസ്, അനീസ്, അഹ്മദ്, മുത്തലിബ്, അഫ്‌നാന്‍, ഹാഷിര്‍