ക്രിക്കറ്റ് താരങ്ങൾക്കുള്ള നോൺവെജ് മെനുവിൽ 'ഹലാലെ'ന്ന് പ്രചാരണം ബിസിസിഐ ക്കെതിരെ സംഘ അനുകൂലികളുടെ സൈബർ ആക്രമണം




News Desk

കേരളത്തിൽ സംഘ്പരിവാർ നേതാക്കൾ തുടക്കമിട്ട 'ഹലാൽ' ഭക്ഷണ വിവാദത്തിനു ചുവടുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയും കാംപയിന്‍. ബിസിസിഐ ദേശീയ താരങ്ങൾക്ക് പുതിയ മെനു പുറത്തിറക്കിയെന്ന വാർത്തകൾക്കു പിറകെയാണ് സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരിക്കുന്നത്.

കായിക പോർട്ടലായ 'സ്‌പോർട്‌സ് തകി'ന്റെ സ്രോതസ് വെളിപ്പെടുത്താത്ത റിപ്പോർട്ടിനെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ വിവാദം കൊഴുക്കുന്നത്. പോർട്ടലിലെ റിപ്പോർട്ട് പ്രകാരം ബിസിസിഐ താരങ്ങൾക്കായി തയാറാക്കിയ പുതിയ മെനുവിൽ പന്നി, ബീഫ് വിഭവങ്ങൾക്ക് വിലക്കുണ്ട്. ഇതോടൊപ്പമാണ് നോൺവെജ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹലാൽ വിഭവങ്ങൾ മാത്രമേ കഴിക്കാവൂവെന്നുള്ള നിർദേശമുള്ളതായി റിപ്പോർട്ടിൽ പറയുന്നത്. 

. ഇത്തവണ ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിലും ഇതു നിഴലിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭക്ഷണക്രമംകൂടി കർശനമായി നിയന്ത്രിക്കാൻ ബിസിസിഐ തീരുമാനിച്ചതെന്ന് സ്‌പോർട്‌സ് തക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയുടെ സ്രോതസ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. 

സ്‌പോർട്‌സ് തക് വാർത്തയുടെ വിശദാംശങ്ങൾ ചേർത്താണ് ട്വിറ്ററിലക്കം സംഘ്പരിവാർ പ്രൊഫൈലുകളിൽ ബിസിസിഐക്കെതിരെ കടുത്ത ആക്രമണം നടക്കുന്നത്. ആരോഗ്യവും ഹലാലും തമ്മിൽ എന്തു ബന്ധമാണുള്ളതെന്നാണ് ഹിന്ദു ജനജാഗ്രതി സമിതി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച ട്വീറ്റിൽ ചോദിക്കുന്നത്. മുസ്‍ലിംകളല്ലാത്തവരെ ഹലാൽ വിഭവങ്ങൾ മാത്രം കഴിക്കാൻ നിർബന്ധിക്കുന്നത് ഭൂരിപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തോടുള്ള അവഹേളനമാണെന്ന് ട്വീറ്റിൽ പറയുന്നു.

'മതേതരവാദികളാ'ണെന്ന് സ്വയം വിളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഹിന്ദുക്കളാണ്. എന്നിട്ട് എന്തുകൊണ്ടാണ് എല്ലാവർക്കുംമേൽ ഹലാൽ അടിച്ചേൽപിക്കുന്നതെന്നാണ് ചണ്ഡീഗഢിലെ ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയൽ ചോദിക്കുന്നത്. തീരുമാനത്തെ എതിർക്കാൻ ടീമംഗങ്ങൾ ധൈര്യം കാണിക്കുമോയെന്നും ബിസിസിഐ, പ്രധാനമന്ത്രി, ബിസിസിഐ അധ്യക്ഷൻ ജയ്ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് ഗോയൽ ചോദിക്കുന്നു.



BCCI gets brutally trolled for making ‘Halal’ meat compulsory for players