News Desk
ദുബൈ: യു.എ.ഇ അമ്പതാം ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ദുബൈ പൊലീസിനോടൊപ്പം കൈകോർത്ത് ദുബൈ കെ.എം.സി.സി നേതാക്കളും പ്രവർത്തകൻമാരും നേതാക്കളും റാലിയിൽ അണിചേർന്നു. നായിഫ് റോഡ് പരിസരത്താണ് റാലി നടന്നത്. ദുബൈ പൊലീസ് മേധാവി മുഹമ്മദ് സുൽത്താൻ ഹസൻ അഹ്മദ് അഹ്മദ്, ബ്രിഗേഡിയർ അഹമ്മദ് മസൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് മേധാവികളും ദുബൈ കെ.എം.സി.സി നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂർ, പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, ഇബ്രാഹീം മുറിച്ചാണ്ടി, അഡ്വ. സാജിദ്, ഒ.കെ. ഇബ്രാഹീം, റയീസ് തലശ്ശേരി, എൻ.കെ. ഇബ്രാഹീം, അശ്റഫ് കൊടുങ്ങല്ലൂർ, ഒ. മൊയ്തു, അഡ്വ. ഇബ്രാഹീം ഖലീൽ, കെ.പി.എ. സലാം, ഹസൻ ചാലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.