പിതാവ് വണ്ടിയിൽ കയറുന്നത് കണ്ട് പിറകെയോടിയ 4 വയസ്‌ കാരന് ദാരുണാന്ത്യം ഞെട്ടൽ മാറാതെ കുടുംബം




News Desk

ഹൈദരാബാദ്​: പിതാവ്​ വണ്ടിയിൽ കയറുന്നത് കണ്ട് പിന്നാലെ ഓടിയ നാല്‌ വയസ് കാരൻ  കാർ അബദ്ധത്തിൽ ദേഹത്ത്​ കയറി​ ദാരുണാന്ത്യം. ഹൈദരാബാദി​െല എൽ.ബി നഗറിൽ ഞായറാഴ്ചയാണ്​ സംഭവം. മൻസൂറാബാദിലെ താമസസമുച്ചയത്തിന്​​ പുറത്ത്​ കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്​. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ്​ ലക്ഷ്​മണായിരുന്നു അപകട സമയത്ത്​ വാഹനമോടിച്ചത്​. 

അപാർട്​മെന്‍റിലെ സി.സി.ടി.വി കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞു. അപാർട്​മെന്‍റിന്​ പുറത്തുള്ള ലെയ്നിൽ പാർക്ക് ചെയ്ത എസ്‌.യു.വിയിലായിരുന്നു ലക്ഷ്മൺ. അപ്പോൾ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി. 

കാറിന്‍റെ പിറകിലേക്ക്​ ഓടിയ സാത്വിക്​ ഉടൻ തന്നെ തിരിച്ച്​ മുന്നി​െലത്തി. ഇത്​ കാണാതെ ലക്ഷ്​മൺ കാർ മുന്നോ​ട്ടെടുത്തതോടെ കുഞ്ഞ്​ കാറിന്‍റെ അടിയിൽ പെട്ടു. ഉടൻ തന്നെ പരിഭ്രാന്തിയോടെ കാർ നിർത്തി സാത്വിക്കിനെയുമെടുത്ത്​ ലക്ഷ്​മൺ അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വിഡിയോയിൽ കാണാം. 

ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ എൽ.ബി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിസി ടിവി :