വാക്സിനേഷൻ ഫലിച്ചില്ല പേപ്പട്ടിയുടെ കടിയേറ്റ ഏഴ് വയ്‌സകരൻ പേ വിഷബാധയേറ്റ് മരിച്ചു




News Desk

ചെറുവത്തൂർ: പട്ടിയുടെ കടിയേറ്റ ഏഴുവയസ്സുകാരൻ വാക്​സിനെടുത്തിട്ടും പേവിഷബാധയേറ്റ്​ മരിച്ചു. ആലന്തട്ട എലിക്കോട്ട് പൊയിലിലെ തോമസിന്‍റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എ.യു.പി സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയാണ്.

സെപ്തംബർ 13ന് വീട്ടുപറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് പേപ്പട്ടിയുടെ കടിയേറ്റത്. കണ്ണിന് മുകളിലും കൈകളിലുമാണ് കടിയേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്സിനേഷൻ നടത്തി. ഈ മാസം 11നാണ് അടുത്ത വാക്സിൻ എടുക്കേണ്ടിയിരുന്നത്.

എന്നാൽ, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിയുന്നു. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മരിച്ചു.

മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.