കോഴിക്കോട്: കരുത്തുറ്റ രാഷ്ട്രീയ യുവത്വം കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസം രാജ്യത്തെ വിഴുങ്ങുന്ന പുതിയ കാലത്ത് യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. മതേതര ഇന്ത്യയുടെ നിലനില്‍പ് അപകടാവസ്ഥയിലാണ്.
ജനാധിപത്യ വ്യവസ്ഥയും മതേതരത്വവും പോറലേല്‍പിക്കാതെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം യുവാക്കള്‍ക്കുണ്ട്. മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ കാലങ്ങളില്‍ സക്രിയമായി നിര്‍വ്വഹിച്ച ഈ ദൗത്യം ഇനിയും ശക്തമായി തുടരണം. മതേതരത്വവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന കേരളത്തിനും ഇന്ത്യക്കും വേണ്ടി പ്രവര്‍ത്തിക്കണം. -പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു.