ഷാറൂഖ്ഖാൻ ബിജെപിയിൽ ചേർന്നാൽ ലഹരിമരുന്ന് പഞ്ചസാര പൊടിയായി മാറും മന്ത്രി ജഗൻ ബുജ്പൽ




News Desk

മുംബൈയിലെ മയക്കുമരുന്ന് കേസിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി ജഗൻ ബുജ്പൽ.  ഷാരൂഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാര പൊടി ആകുമെന്നാണ് മന്ത്രിയുടെ പരാമർശം.

അദാനിയുടെ പോർട്ടിൽ 21,000 കോടി രൂപയുടെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താതെ ഷാരൂഖാന് പിന്നാലെയാണ് എൻ സി ബി സംഘം സഞ്ചരിക്കുന്നതെന്ന് എൻസിപി നേതാവ് കൂടിയായ ജഗൻ ബുജ്പൽ കുറ്റപ്പെടുത്തി.മഹാരാഷ്ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒക്ടോബർ രണ്ടിന് ആയിരുന്നു മുംബൈയിൽ നിന്ന് ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.