വിസ കാലാവധി കഴിഞ്ഞു'; ഷവർമ മേകറായി ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരൻ കാസറഗോട്ട് അറസ്റ്റിൽ



News Desk

കാസറഗോഡ് : പിലിക്കോട് ഷവർമ മേകറായി ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഹസൻ മുഹമ്മദ് (35) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ചന്തേര പൊലീസ് ഇൻസ്പെക്ടർ ചെറുവത്തൂർ ദേശീയപാതയിലെ ഹോടെലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മൂന്ന് വർഷത്തോളമായി പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ എന്നിവിടങ്ങളിൽ താമസിച്ച് ഷവർമ മേകറായി ജോലി ചെയ്തുവരികയായിരുന്നു.

2018 ൽ ആണ് ഇയാൾ മൂന്ന് വർഷകാലാവധിയുള്ള വിസയിൽ ഇൻഡ്യയിലെത്തിയത്. വിദേശീയർക്ക് ഏർപെടുത്തിയ താമസ നിയന്ത്രണ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.