സ്മാർട്ട്ഫോൺ വാങ്ങാനായി 17 കാരൻ ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു




News Desk

ഒഡീഷയിൽ സ്മാർട്ട്ഫോൺ വാങ്ങാനായി 17 കാരൻ ഭാര്യയെ 55 കാരന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റു.രാജസ്ഥാനിലാണ് സംഭവം. വിവാഹത്തിന് ഒരുമാസത്തിനുശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു.

സംഭവം ഇങ്ങനെ

ജൂലായിൽ ആയിരുന്നു 17കാരന്റെയും യുവതിയുടെയും  വിവാഹം. ഒഡീഷ്യ സ്വദേശികളായ ഇവർ വിവാഹത്തിനു ശേഷം രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിൽ പണിക്ക് പോയി. എന്നാൽ ഒരു മാസത്തിനുശേഷം 17 കാരൻ സ്മാർട്ട് ഫോൺ വാങ്ങണം എന്ന് താല്പര്യം കൊണ്ട് ഭാര്യയെ വിൽക്കുകയായിരുന്നു. ഈ പണം മുഴുവൻ ഇയാൾ സ്മാർട്ട്ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർത്തു.ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ 17 കാരനോട് ഭാര്യ എവിടെ എന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചുപോയി എന്നായിരുന്നു ഇയാളുടെ  മറുപടി.

എന്നാൽ യുവതിയുടെ കുടുംബം പോലീസിൽ സമീപിക്കുകയും പോലീസ് കോൾ റെക്കോർഡർ പരിശോധിച്ചതോടെ കള്ളം പുറത്തുവരികയും ചെയ്തു. പോലീസ് രാജസ്ഥാനിൽ എത്തി യുവതിയെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു . 17 കാരനെ നിലവിൽ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം കറക്ഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.