പതിവ് തെറ്റിക്കാതെ ഇന്നും രാജ്യത്ത് ഇന്ധനവില കൂട്ടി. ഒരു മാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും ഡീസലിന് 7 രൂപ 73 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.പത്ത് ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത.
ഇന്ധനവില കൂടിയ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഡീസലിന് 101 രൂപ 32 പൈസയും പെട്രോളിന് 107രൂപ 55പൈസയുമായി, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസയും പെട്രോളിന് 107 രൂപ 69 പൈസയും, തിരുവനന്തപുരത്ത് ഡീസലിന് 103 രൂപ 15 പൈസയും പെട്രോളിന് 109 രൂപ 51 പൈസയുമാണ് ഇന്നത്തെ ഇന്ധന വില. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം.