സ്മാർട്ട്ഫോണുകൾക്കൊപ്പം ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നതും വാങ്ങാനാഗ്രഹിക്കുന്നതുമായ ടെക് ഗാഡ്ജറ്റ് സ്മാർട്ട് വാച്ചുകളാണ്. െഎഫോൺ ഉപയോഗിക്കുന്നവരിൽ െഎവാച്ച് സ്വന്തമാക്കാനാഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അതുപോലെ ആൻഡ്രോയ്ഡ് ഫാമിലിയിലുള്ളവർക്കായും പ്രമുഖ കമ്പനികൾ പലതരത്തിലുള്ള സ്മാർട്ട്വാച്ചുകൾ വിപണിയിലിറക്കുന്നുണ്ട്.
ഇന്ത്യൻ ഫിറ്റ്നസ് ടെക്നോളജി കമ്പനിയായ ഗോകീ (GoQii) പുതിയ സ്മാർട്ട്വാച്ചുമായി എത്തിയിരിക്കുകയാണ്. 'സ്മാർട്ട് വൈറ്റൽ ജൂനിയർ' എന്ന് പേരിട്ടിരിക്കുന്ന ഫിറ്റ്നസ് വാച്ച് ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. നൈലോൺ ഫാബ്രിക് സ്ട്രാപ്പുകളുമായി വരുന്ന കുട്ടിവാച്ച് വിവിധ കളറുകളിലായി ആകർഷകമായ ഡിസൈനിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നിരവധി ഹെൽത്ത്-റിലേറ്റഡ് ഫീച്ചറുകളും വാച്ചിൽ പ്രതീക്ഷിക്കാം.
1.3 ഇഞ്ച് കളർ ഡിസ്പ്ലേയാണ് സ്മാർട്ട് വൈറ്റൽ ജൂനിയറിനുള്ളത്. വാച്ച് മനോഹരമാക്കാനായി നിരവധി 'വാച്ച് ഫെയ്സു'കളും ഗോകീ ജൂനിയർ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂസിക് പ്ലേ-ബാക്ക് കൺട്രോളുകൾ, ഫോൺ കാണാതായാൽ കണ്ടെത്താൻ സഹായിക്കുന്ന 'ഫോൺ ഫൈൻറർ സംവിധാനം, മെസ്സേജ്, കോൾ, അലാറം, റിമൈൻഡറുകൾ എന്നിവയുടെ നോട്ടിഫിക്കേഷൻ പിന്തുണ തുടങ്ങിയ സവിശേഷതകൾ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. IP68 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും കുട്ടികൾക്ക് വേണ്ടിയുള്ള വാച്ചിലുണ്ട്.
24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 ബ്ലഡ്-ഓക്സിജൻ നിരീക്ഷണം, ശരീര താപനില ട്രാക്ക് ചെയ്യാനുള്ള ഫീച്ചർ, സ്ലീപ്പ് ട്രാക്കിങ് എന്നിവ വൈറ്റൽ ജൂനിയറിെൻറ ഹെൽത്ത് റിലേറ്റഡ് സവിശേഷതകളാണ്. നടത്തം, ഓട്ടം, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടെന്നീസ് എന്നിവയുൾപ്പെടെ 18 ആക്റ്റിവിറ്റി മോഡുകളും നിങ്ങൾക്ക് ലഭിക്കും.
ഗോകീ സ്മാർട്ട് വൈറ്റൽ ജൂനിയറിന് 4,999 രൂപയാണ് വില. GoQii- യുടെ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ നിന്ന് വാച്ച് വാങ്ങാം.