വാക്സിൻ സെര്ടിഫിക്കറ്റിലുള്ള തെറ്റുകൾ എങ്ങനെ തിരുത്താം

 


നിങ്ങൾക്ക് കോവിഡ്-19 വാക്‌സിൻ ലഭിച്ചുകഴിഞ്ഞാൽ, അത് കോവിഷീൽഡ്, കോവാക്സിൻ അല്ലെങ്കിൽ സ്പുട്നിക് ഏതുമാകട്ടെ, അടുത്ത ഘട്ടം കോവിൻ പോർട്ടലിലേക്ക് പോയി വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക എന്നുള്ളതാണ്. നിങ്ങൾക്ക് എവിടയെങ്കിലും ഉടൻ‌ യാത്ര ചെയ്യുന്നതിന്‌ ഈ സർ‌ട്ടിഫിക്കറ്റ് നിർബന്ധിതമാകാം. അതിനാൽ‌ സർ‌ട്ടിഫിക്കറ്റിൽ നിങ്ങളുടെ വിവരങ്ങൾ‌ ശരിയായി ലഭിക്കുന്നത് കൂടുതൽ‌ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നിങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പേര് അതിൽ തെറ്റായി പരാമർശിച്ചിട്ടുണ്ടോ? അതോ ലിംഗഭേദം അല്ലെങ്കിൽ ജനനത്തീയതി തെറ്റായിപ്പോയോ? ഇത്തരം സാഹചര്യത്തിൽ, നിങ്ങൾക്ക് https://www.cowin.gov.in/ എന്ന കോവിൻ പോർട്ടലിലേക്ക് പോയി ഈ വിശദാംശങ്ങൾ ഉടൻതന്നെ തിരുത്താവുന്നതാണ്.

ഒരു റിക്വസ്റ്റ് നൽകുവാനും നിങ്ങളുടെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിലെ പിശക് പരിഹരിക്കാനും സഹായിക്കുന്ന 5 ലളിതമായ ഘട്ടങ്ങൾ ഇതാ:

  • ഘട്ടം 1: കോവിൻ വെബ്‌സൈറ്റിലേക്ക് പോയി ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇൻപുട്ട് ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഘട്ടം 2: അക്കൗണ്ട് വിഭാഗത്തിലേക്ക് പോയി "റൈസ് എ റിക്വസ്റ്റ് " ക്ലിക്കുചെയ്യുക
  • ഘട്ടം 3: അതിനുശേഷം നിങ്ങൾ ഒരു അംഗത്തിൻറെ പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നാല് അംഗങ്ങളെ വരെ ചേർക്കാൻ കഴിയും എന്നത് ശ്രദ്ധേയമാണ്.
  • ഘട്ടം 4: അടുത്തതായി സർട്ടിഫിക്കറ്റ് ഓപ്ഷനിലെ "കറക്ഷൻ" ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: പേര്, ജനന വർഷം, ലിംഗഭേദം എന്നിവയിൽ നിന്ന് നിങ്ങൾ ശരിയാക്കാൻ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക. ശരിയായ വിശദാംശങ്ങൾ നൽകി റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.