എന്താണ് ക്ലബ് ഹൌസ്‌ പ്രതേകതകൾ ? എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

 


ക്ലബ്ഹൌസ് 2020ൽ അവതരിപ്പിച്ചൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ്, ഐഒഎസിൽ മാത്രം ലഭ്യമായിരുന്ന ക്ലബ്ഹൌസ് ആപ്പ് ഇപ്പോൾ ആൻഡ്രോയിഡിലും ലഭ്യമായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾക്കിടയിൽ വലിയ ചർച്ചയാകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൂടിയാണ് ക്ലബ്ബ്ഹൌസ്. ഒരു തരത്തിൽ ഈ മാധ്യമം ഒരു തിരിച്ചുപോക്കാണ്. വീഡിയോയോ മൾട്ടിമീഡിയകളോ ഇല്ലാതെ ശബ്ദം കൊണ്ട് സംവദിക്കുന്ന പ്ലാറ്റ്ഫോമാണ് ഇത്. കേരളത്തിലും ക്ലബ്ഹൌസ് തരംഗം സൃഷ്ടിക്കുകയാണ്.

ക്ലബ്ബ്ഹൌസിൽ റൂമുകളാണ് ഉള്ളത്. ഇവ ക്രിയേറ്റ് ചെയ്യപ്പെടുകയും ആളുകൾ സംവദിക്കുകയും ചെയ്യുന്നു. ആളുകൾ ഒഴിഞ്ഞുപോകുന്നതോടെ ആ റൂം ഇല്ലാതെയാകും. മലയാളിയുടെ രാഷ്ട്രീയ ചർച്ചകളുടെ പുതിയൊരു വേദി കൂടിയായി ക്ലബ്ബ്ഹൌസ് മാറുന്നുണ്ട്. ഓപ്പൺ, ക്ലോസ്ഡ്, സോഷ്യൽ എന്നിങ്ങനെ മൂന്ന് തരം റൂമുകളാണ് ക്ലബ്ബ്ഹൌസിൽ ഉള്ളത്. സംവാദങ്ങളും ചർച്ചകളും മാത്രമല്ല ക്ലബ്ബ്ഹൌസിൽ ഉള്ളത്. ഇതിനെക്കാൾ ഏറെ സംഗീതത്തിനും ഇതിൽ പ്രാധാന്യം ഉണ്ട്. പാട്ടുകൾ പാടാനും പങ്കുവയ്ക്കാനും ഈ പ്ലാറ്റ്ഫോം ആളുകൾ ധാരാളമായി ഉപയോഗിക്കുന്നു.

ഘട്ടം 1. പ്ലേ സ്റ്റോറിൽ നിന്നും ക്ലബ്ബ്ഹൌസ് ആപ്പ് ഡൌൺലോഡ് ചെയ്യുക. 4.4 ആണ് ഈ ആപ്പിന്റെ റേറ്റിങ്.

ഘട്ടം 2

ഘട്ടം 2. ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഒരു വെൽക്കം പേജ് കാണാം. ഈ പേജിൽ താഴെയായി ഗെറ്റ് യുവർ യൂസർ നെയിം എന്ന ഓപ്ഷൻ ഉണ്ടായിരിക്കും. ഇത് തിരഞ്ഞെടുക്കുക.

ഘട്ടം 3

ഘട്ടം 3. നിങ്ങളുടെ ഫോൺ നമ്പർ നൽകി വേണം ക്ലബ്ബ്ഹൌസിലേക്ക് ലോഗിൻ ചെയ്യാൻ. ഇതിനായി ഫോൺ നമ്പർ ടൈപ്പ് ചെയ്ത് നെക്സ്റ്റ് ബട്ടണിൽ ടച്ച് ചെയ്യുക.

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിലും ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള ഫീച്ചർ വരുന്നുഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിലും ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള ഫീച്ചർ വരുന്നു

ഘട്ടം 4

ഘട്ടം 4. നിങ്ങളുടെ ഫോണിലേക്ക് ഒരു നാലക്ക കോഡ് ലഭിക്കും. ഈ കോഡ് ലഭിച്ചില്ലെങ്കിൽ താഴെ ടാപ് ടു സെൻഡ് ഓപ്ഷനും ഉണ്ട്. ഇത് എസ്എംഎസായിട്ടായിരിക്കും ലഭിക്കുന്നത്. ഈ കോഡ് നൽകിയ ശേഷം നെക്സറ്റ് ബട്ടണിൽ ടാപ് ചെയ്യുക.

ഘട്ടം 5

ഘട്ടം 5: വാട്ട് ഈസ് യുവർ ഫുൾ നെയിം എന്ന് എഴുതിയിരിക്കുന്ന വീൻഡോയാണ് ഇനി തുറന്ന് വരുന്നത്. ഇതിൽ നിങ്ങളുടെ പേര് നൽകി നെക്സ്റ്റ് ടാപ് ചെയ്യുക.

ഘട്ടം 6

ഘട്ടം 6: പിക് യുവർ യൂസർ നെയിം എന്ന ഓപ്ഷൻ കാണാം. ഇതിൽ നിങ്ങൾ @ന് ശേഷം നിങ്ങൾക്ക് ആവശ്യമുള്ള യൂസർനെയിം തിരഞ്ഞെടുക്കുക.


ഘട്ടം 7: നിങ്ങളുടെ അക്കൌണ്ട് റെഡി ആയാൽ അത് എസ്എംഎസ് വഴി അറിയിക്കും എന്ന് എഴുതിയിരിക്കുന്ന ഒരു വിൻഡോ കാണാം. ഇതിന് ശേഷം അക്കൌണ്ട് റെഡി ആകുന്നത് വരെ കാത്തിരിക്കണം.

ഘട്ടം 8

ഘട്ടം 8: അക്കൌണ്ട് റെഡി ആയിക്കഴിഞ്ഞാൽ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണം. ഇതിൽ ആവശ്യമെങ്കിൽ ഫോട്ടോ അപ്ലോഡ് ചെയ്യാം. അതല്ലെങ്കിൽ നിങ്ങൾക്ക് ഈ ഓപ്ഷൻ സ്കിപ്പ് ചെയ്യാം. നിങ്ങളുടെ കോൺടാക്ടുകളെ ഫോളോ ചെയ്യാനുള്ള ഓപ്ഷനും ഇതിൽ കാണാം. ഇത് ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം.

ലോഗിൻ

ക്ലബ്ബ്ഹൌസിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ താല്പര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും കാണാം. ഇതിനനുസരിച്ച് ക്രിയേറ്റ് ചെയ്യുന്ന റൂമുകളിൽ കയറാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ക്ലബ്ബ് ഹൌസ് ഉപയോഗിച്ചിട്ടില്ലാത്തവർ വേഗം തന്നെ ഉപയോഗിച്ച് നോക്കുക. ചിലപ്പോൾ നിങ്ങൾക്ക് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കാൾ മികച്ചതായി ഇത് തോന്നിയേക്കും.