ആപ്പിൾ മാക്ക് ഓഎസിന്റെ വാണിജ്യ മാതൃക അവലംബിച്ചുകൊണ്ട് ഡെവലപ്പർമാരോടും ഉപഭോക്താക്കളോടും കൂടുതൽ തുറന്ന സമീപനമാണ് വിൻഡോസ് 11 നടത്തുന്നത്.
എന്തായാലും ഈ അവസരത്തിൽ ഉപഭോക്താക്കൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പുതിയ ഓഎസ് തങ്ങൾക്ക് ലഭിക്കുമോ എന്നത്. ഇക്കാര്യം വിശദമായറിയാം.
വിൻഡോസ് 11 ഓഎസ് ഇൻസ്റ്റാൾ ചെയ്യാൻ കംപ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടവ
- 1 ജിഗാഹെർട്സ് (GHz) അല്ലെങ്കിൽ വേഗമുള്ള കുറഞ്ഞത് 2 കോർ വരുന്ന കോംബാറ്റിബിൾ 64 ബിറ്റ് പ്രൊസസർ ചിപ്പ്
- 4 ജിബി റാം
- 64 ജിബിയോ അതിലധികമോ സ്റ്റോറേജ്
- സിസ്റ്റം ഫേംവെയർ : യുഇഎഫ്ഐ, സെക്വർ ബൂട്ട് ശേഷിയുള്ളത്
- ട്രസ്റ്റഡ് പ്ലാറ്റ്ഫോം മോഡ്യൂൾ (ടിപിഎം) വേർഷൻ 2.0
- ഡയറക്ട്എക്സ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള WDDM 2.0 ഡ്രൈവർ ഉള്ളവ
- 720 പിക്സൽ എച്ച്ഡി ഡിസ്പ്ലേ
- വിൻഡോസ് 11 ഹോം എഡിഷൻ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ആവശ്യമാണ്. പുതിയ ഓഎസിലെ ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്താനും കണക്റ്റിവിറ്റി ആവശ്യമായി വരുന്നു.
വിൻഡോസ് 11 ഉപയോഗിക്കാൻ വേണ്ട ഏറ്റവും അടിസ്ഥാന സംവിധാനങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഇത് കൂടാതെ, 5ജി സപ്പോർട്ട് ഉൾപ്പടെയുള്ള ചില സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ അതിനനുസൃതമായുള്ള സാങ്കേതിക സംവിധാനങ്ങൾ കംപ്യൂട്ടറിൽ ഉണ്ടായിരിക്കണം.
നിലവിൽ വിൻഡോസ് 10 ഉപയോഗിക്കുന്ന മുകളിൽ പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കംപ്യൂട്ടറുകളിൽ വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. അപ്ഡേറ്റ് റോൾ ഔട്ട് എന്ന് മുതൽ തുടങ്ങുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല. 2022 തുടക്കത്തോടെ അത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിൻഡോസ് 11 ലേക്ക് മാറാൻ യോഗ്യമായ എല്ലാ വിൻഡോസ് 10 പിസികളിലും ഒരേ സമയം തന്നെ ആയിരിക്കില്ല അപ്ഗ്രേഡ് ലഭിക്കുക.
അതേസമയം ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്തുള്ള കംപ്യൂട്ടറുകൾ വിപ വിൻഡോസ് 11 ഉപയോഗിക്കാൻ നിങ്ങളുടെ കംപ്യൂട്ടർ യോഗ്യമാണോ എന്നറിയാൻ pc health app ഇൻസ്റ്റാൾ ചെയ്തു നോക്കാം ണിയിലെത്തിത്തുടങ്ങും.