ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ Cube Call Recorder എന്ന ആപ്പ് ഇതിന് ഉപയോഗിക്കാവുന്നതാണ്. സാധരണ ഫോൺ കോളുകളുടെ ഓട്ടോമാറ്റിക്ക് റെക്കോർഡും ഈ ആപ്പിൽ സാധ്യമാകും. വാട്സാപ്പിന് പുറമേ സിഗ്നൽ,സ്കൈപ്പ് 7, സ്കൈപ്പ് ലൈറ്റ്, വൈബർ, Hangouts, ഫെയ്സ്ബുക്ക്, IMO, WeChat, KAKAO,ടെലഗ്രാം ആപ്പുകൾ ഉപയോഗിച്ചുള്ള കോളുകളും റെക്കോർഡ് ചെയ്യാൻ ഇത് സഹായിക്കുന്നു. റെക്കോർഡുകൾ ആപ്പിൻ്റെ തന്നെ ക്ലൗഡ് സ്റ്റോറേജിൽ സേവ് ചെയ്യാനും , ആവശ്യമെങ്കിൽ ആപ്പ് ഹൈഡ് ചെയ്യാനും സാധിക്കും.
ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
- പ്ലേ സ്റ്റോറിൽ നിന്ന് Cube Call Recorder ആപ്പ് വാട്സാപ്പുള്ള നിങ്ങളുടെ ഫോണിൽ ഡൗണ്‍ലോഡ് ചെയ്യുക.
- ഇൻ്റസ്റ്റാളേഷൻ പൂർത്തിയായ ശേഷം വാട്സാപ്പ് തുറക്കുക
- സംസാരിക്കേണ്ട ആളെ തെരഞ്ഞെടുത്ത് കോൾ ചെയ്യുക
- കോൾ ചെയ്യുമ്പോൾ സക്രീനിൻ്റെ ഒരു വശത്തായി ക്യുബ് കോളിൻ്റെ റെക്കോർഡ് ചെയ്യാനുള്ള ഓപ്ക്ഷൻ തെളിഞ്ഞ് വരും. ഇത് ആക്ടീവ് ചെയ്യുക. എന്തെങ്കിലും പ്രശ്നം ഉള്ളതായി കാണിക്കുകയാണെങ്കിൽ Force VoIP call as a voice call എന്ന് സെലക്ട് ചെയ്യുക
- കോൾ ചെയ്യുമ്പോൾ റെക്കോർഡ് ചെയ്യാനുള്ള ക്യൂബ് കോൾ റെക്കോർഡിൻ്റെ ഓപ്ക്ഷൻ തെളിഞ്ഞ് വരുന്നില്ല എങ്കിൽ നിങ്ങളുടെ ഫോണിൽ ഇത് പ്രവർത്തിക്കില്ലെന്ന് മനസിലാക്കാം
ആപ്പിൾ ഫോണുകളിൽ തേഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ലാ എന്നതിനാൽ കോൾ റെക്കോർഡിംഗ് അത്ര എളുപ്പമല്ല. കോൾ റെക്കോർഡിംഗിന് സാധിക്കുന്ന ഒരു തരത്തിലുള്ള ആപ്പും ആപ്പിൾ സ്റ്റോറിൽ ലഭ്യവും അല്ല. ഐ ഫോൺ സ്പീക്കർ മോഡിൽ വച്ച് മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്ന രീതി പലരും പയറ്റാറുണ്ട്.
ഐഫോണിനെ ഡാറ്റ കേബിൾ ഉപയോഗിച്ച് നിങ്ങളുടെ മാകുമായി (Mac) കണക്ട് ചെയ്ത് റെക്കോർഡ് ചെയ്യുന്നതാണ് മറ്റൊരു രീതി. അതെങ്ങനെയെന്ന് നോക്കാം
- ഐഫോണിനെ മാകുമായി കണക്ട് ചെയ്ത ശേഷം ഐ ഫോണിൽ Trust this Computer സെലക്ട് ചെയ്യുക
- മാകിൽ QuickTime ഓപ്പൺ ചെയ്യുക
- File ൽ പോയി New Audio Recording സെലക്ട് ചെയ്യുക
- QuickTime ൽ പോയി റെക്കോർഡ് ബട്ടന് തൊട്ടടുത്തുള്ള താഴേക്കുള്ള ആരൊ മാർക്ക് സെലക്ട് ചെയ്യുക
- ഐ ഫോൺ സെലക്ട് ചെയ്യുക
- QuickTime ൽ റെക്കോർഡ് ബട്ടൻ അമർത്തുക
- ഐ ഫോൺ ഉപയോഗിച്ച് വാട്സാപ്പ് കോൾ ചെയ്യുക
- Add user icon അമർത്തുക, റെക്കോർഡ് ചെയ്യേണ്ട ആളുടെ കൊൺടാക്ട് സെലക്ട് ചെയ്യുക
- സംസാരം അവസാനിപ്പിച്ച ശേഷം കോൾ ഡിസ്കണക്ട് ചെയ്യുക
- QuickTime ൽ റെക്കോർഡിംഗ് അവസാനിപ്പിക്കുക, മാകിൽ റെക്കോർഡഡ് ഫയർ സേവ് ചെയ്യാം