നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 



നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ ഉപയോഗിക്കാൻ സഹായിക്കുന്ന ധാരാളം സുരക്ഷാ സവിശേഷതകൾ വാട്‌സ്ആപ്പിന് ഉണ്ട്.

ഹൈലൈറ്റുകൾ

വാട്ട്സ്ആപ്പ് ഉപയോക്താക്കളെ രണ്ട് ഘട്ട വെരിഫിക്കേഷൻ ചെയ്യാനും, വാട്‌സ്ആപ്പ് വെബ് അവരുടെ അക്കൗണ്ടുകളിലേക്ക് ലിങ്കുചെയ്യാനും,അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും അനുവദിക്കുന്നു. ചാറ്റിലേക്ക് അയയ്ക്കുന്ന മെസേജുകൾ 7 ദിവസത്തിനുശേഷം അപ്രത്യക്ഷമാകുന്ന സംവിധാനം എനേബിൾ ചെയ്യാൻ വാട്സ്ആപ്പ്ഉപയോക്താക്കളെ അനുവദിക്കുന്നു. ടച്ച് ഐഡി, ഐഫോണിനായുള്ള ഫെയ്‌സ് ഐഡി, ആൻഡ്രോയിഡിനായുള്ള ഫിംഗർപ്രിന്റ് ലോക്ക് എന്നിവ കൊടുത്തുകൊണ്ട് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അധിക സുരക്ഷയും ലഭ്യമാക്കുന്നു.

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്ക

 

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ ഉപയോഗിക്കാൻ സഹായിക്കുന്ന ധാരാളം സുരക്ഷാ സവിശേഷതകൾ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകുന്നു. ഇതൊരു എൻ‌ക്രിപ്റ്റ്ഡ് (രഹസ്യ ) ബാക്കപ്പ് സവിശേഷതയിൽ പ്രവർത്തിക്കുന്നു. അതിനാൽ നിങ്ങൾക്ക് നിലവിലുള്ള സവിശേഷതകൾക്കൊപ്പം ഉപയോഗിക്കാൻ സാധിക്കും.അടുത്തിടെ വാട്‌സ്ആപ്പ് അക്കൗണ്ട്, കമ്പ്യൂട്ടറുമായി ലിങ്കുചെയ്യുന്നവരുടെ സുരക്ഷയ്ക്കായി ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.നിങ്ങൾ വാട്‌സ്ആപ്പ് അക്കൗണ്ട്, കമ്പ്യൂട്ടറുമായി ലിങ്കു ചെയ്യുമ്പോൾ QR കോഡ് സ്കാൻ ചെയ്യുന്നതിന് മുൻപ് , നിങ്ങളുടെ മുഖം അല്ലെങ്കിൽ വിരലടയാളം വച്ച് ഫോൺ അൺലോക്ക് ചെയ്യാൻ ആദ്യം പറയുന്നു.ഇത് നിലവിലെ സവിശേഷതകളിലേക്ക് പുതുതായി ചേർത്ത ഒന്നാണ്. കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുന്ന നിമിഷം തന്നെ നിങ്ങളുടെ മൊബൈലിലേക്ക് ഒരു മെസേജ് വരുകയും ചെയ്യും.വാട്സാപ്പിലെ മറ്റു സവിശേഷതകൾ താഴെപ്പറയുന്നവയാണ്.

അപ്രത്യക്ഷമാകുന്ന മെസേജുകൾ

നിങ്ങൾ ഈ സംവിധാനം എനേബിൾ ചെയ്താൽ വാട്സ്ആപ്പ് ചാറ്റിലേക്ക് അയയ്ക്കുന്ന മെസേജുകൾ 7 ദിവസത്തിനുശേഷം അപ്രത്യക്ഷമാകും.നിങ്ങൾക്ക് വിശ്വസമുള്ളവരുമായി മാത്രം സന്ദേശങ്ങൾ കൈമാറണമെന്നും ,സ്ഥിരമായി ഈ മെസേജുകൾ വേണമെങ്കിൽ സ്‌ക്രീൻഷോട്ട് എടുത്തു സൂക്ഷിക്കാമെന്നും വാട്സാപ്പ് പറയുന്നു.

വ്യക്തികളുമായുള്ള വാട്സാപ്പ് സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതിന്

വാട്സാപ്പ് തുറക്കുക --ആരുമായുള്ള സന്ദേശങ്ങളാണ് അപ്രത്യക്ഷമാകേണ്ടത് , ആ കോണ്ടാക്ട് സെലക്ട് ചെയ്യുക ----വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക ---- വ്യൂ കോണ്ടാക്ടിലേക്ക് പോകുക ---അപ്രത്യക്ഷമാകേണ്ട മെസേജുകൾ സെലക്ട് ചെയ്ത് --- ഓൺ ചെയ്യുക

രണ്ടു ഘട്ട വെരിഫിക്കേഷൻ

രണ്ട് ഘട്ട വെരിഫിക്കേഷൻ വാട്സാപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നു.പരിശോധിക്കാനും റീ സെറ്റ് ചെയ്യാനും ആറു അക്ക പിൻനമ്പർ ചോദിക്കുന്നു. രണ്ടു ഘട്ട പരിശോധന ഉള്ളതിനാൽ നിങ്ങളുടെ ഫോണോ ,സിമ്മോ നഷ്ടപ്പെട്ടാലും ഇ മെയിൽ വഴി നിങ്ങൾക്ക് വാട്സാപ്പിൽ കടക്കാനുള്ള സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നു. നിങ്ങൾ ആറു അക്ക പിൻ മറന്നാലും ഇ മെയിൽ വഴി രണ്ടു ഘട്ട വെരിഫിക്കേഷൻ ചെയ്തു കടക്കാവുന്നതാണ്.

രണ്ടു ഘട്ട പരിശോധനയ്ക്കായി ---- വാട്സാപ്പ് തുറക്കുക ---- വാട്സാപ്പ് സെറ്റിങ്ങിൽ പോകുക ---- പുതിയ പേജിൽ അക്കൗണ്ട് --രണ്ടു ഘട്ട പരിശോധന --എനേബിൾ --- ആറു അക്ക പിൻ അടിച്ചു കൺഫേം ചെയ്യുക.

ടച്ച് ഐഡി അല്ലെങ്കിൽ ഫെയ്‌സ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ വാട്ട്സ്ആപ്പ് ലോക്കുചെയ്യുക

ടച്ച് ഐഡി, ഫെയ്‌സ് ഐഡി (ഐഫോണ് ), ആൻഡ്രോയിഡിനായുള്ള ഫിംഗർപ്രിന്റ് ലോക്ക് എന്നിവ നൽകിക്കൊണ്ട് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അധിക സുരക്ഷ ലഭ്യമാക്കുന്നു. വാട്സാപ്പ് സെറ്റിങ്ങിൽ കയറി അലൗ കൊടുത്താൽ തന്നെ ആപ്പ് ക്ലോസ് ചെയ്താലും ഓട്ടോമാറ്റിക്കലായി ഇത് ലോക്ക് ചെയ്യും.

ഫെയിസ് ഐ ഡി എനേബിൾ ചെയ്യാനായി -- വാട്ട്‌സ്ആപ്പ് ഓപ്പൺ ചെയ്യുക > സെറ്റിങ്ങിലേക്ക്ലേക്ക് പോകുക> അക്കൗണ്ട് ടാപ്പുചെയ്യുക> പ്രൈവസി > സ്‌ക്രീൻ ലോക്ക്

 

--ടച്ച് ഐഡി അല്ലെങ്കിൽ ഫെയ്‌സ് ഐഡി തെരഞ്ഞെടുക്കുക ,ഒപ്പം സ്റ്റാൻഡ്ബൈ മോഡിൽ നിൽക്കേണ്ട സമയപരിധിയും തെരഞ്ഞെടുക്കുക.

ബ്ലോക്ക് ചെയ്യുക അല്ലെങ്കിൽ സ്പാം റിപ്പോർട്ടുചെയ്യുക:

ഒരു പ്രത്യേക കോൺ‌ടാക്റ്റിൽ നിന്നോ ബിസിനസ്സിൽ നിന്നോ നിങ്ങൾക്ക് സുരക്ഷിതമല്ലെന്ന് തോന്നുകയാണെങ്കിൽ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും.ഇത് നിങ്ങളുടെ പ്രൊഫൈൽ ചിത്രം മാത്രമല്ല മറയ്ക്കുന്നത്, നിങ്ങളുടെ ലാസ്റ്റ് സീനും ,ഓൺലൈൻ ആണെങ്കിലും അതും മറയ്ക്കുകയും ചെയ്യും.ബ്ലോക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും ആർക്കും നിങ്ങളെ വിളിക്കാനുമാകില്ല .

ഗ്രൂപ്പ് സെറ്റിങ്

നിങ്ങളെ ശല്യപ്പെടുത്തുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ, ഗ്രൂപ്പുകളിൽ ചേർക്കുന്നതിൽ നിന്ന് തടയാൻ വാട്ട്‌സ്ആപ്പ് ക്രമീകരണങ്ങൾക്ക് കഴിയും. അതിനായി വാട്ട്‌സ്ആപ്പ് തുറക്കുക> നിങ്ങളുടെ ആപ്പിലെ സെറ്റിങ്ങിലേക്ക് പോകുക> അക്കൗണ്ടിൽ ടാപ്പുചെയ്യുക> പ്രൈവസി > ഗ്രൂപ്പുകൾ കൂടാതെ എല്ലാവരിൽ നിന്നും എന്റെ കോൺടാക്റ്റുകളിൽ നിന്നും എന്നെ ഒഴിവാക്കുക (എക്സെപ്റ്റ് )