വൺ നേഷൻ വൺ റേഷൻ കാർഡ് ( ഒരു രാജ്യം ഒരു റേഷൻകാർഡ്) പദ്ധതിയുടെ ഭാഗമായി മേരാ റേഷൻ ( എൻ്റെ റേഷൻ) ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ജീവിതോപാധി തേടി രാജ്യത്തിൻ്റെ വിവിധിയിടങ്ങളിലേക്ക് കുടുംബസമേതം താമസം മാറുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം. ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ആപ്പ് ലഭ്യമാവുക.
സ്റ്റെപ്പ് 1
ഗൂഗിൾ പ്ലേ സ്റ്റോറിൽ Mera Ration എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
ഡൗണ്‍ലോഡ് ചെയ്ത ആപ്പ് തുറന്ന ശേഷം റേഷൻ കാർഡ് രജിസ്റ്റർ ചെയ്യണം. ഇതിനായി ആപ്പ് തുറന്ന് വരുമ്പോൾ കാണുന്ന രജിസ്ട്രേഷൻ എന്ന ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്ത് റേഷൻ കാർഡ് നമ്പർ നൽകി സബ്മിറ്റ് ചെയ്യാം
സ്റ്റെപ്പ് 3
ശേഷം തുറക്കുന്ന പേജിൽ കാർഡിൽ ഉൾപ്പെട്ട ആളുകളെയും താഴെയായി Migration Details ഉം ( കുടിയേറ്റ വിവരങ്ങൾ) കാണാവുന്നതാണ്. താമസം മാറുന്ന സ്ഥലത്തേ സംബന്ധിച്ച വിവരങ്ങൾ Migration Details ൽ നൽകാം. മുകളിൽ കാണിച്ച ലിസ്റ്റിൽ നിന്ന് സ്ഥലം മാറുന്ന അംഗങ്ങളെയും തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്താൽ വൺ നേഷൻ വൺ റേഷൻ കാർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
സ്റ്റെപ്പ് 3
Know your entitlement എന്ന ഓപ്ക്ഷനിൽ പോയാൽ നിങ്ങൾക്ക് ലഭ്യമായ ഭക്ഷ്യ ധാന്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കും. ഇതിനായി റേഷൻ കാർഡ് നമ്പറോ അധാർ നമ്പറോ നൽകാവുന്നതാണ്. 6 മാസത്തെ ഇടപാട് വിവരങ്ങളും വൺ നേഷൻ വൺ റേഷൻ കാർഡ് നടപ്പാക്കിയ സംസ്ഥാനങ്ങളുട വിവരങ്ങളും എല്ലാം തന്നെ മേരാ റേഷൻ ആപ്പിൽ ലഭ്യമാണ്